മുട്ടയും തോടും വേര്‍തിരിക്കുന്ന മെഷീന് മുതല്‍ കാര്‍ഷിക യന്ത്രങ്ങള്‍ വരെ... മലയാള മനോരമ– ക്വിക്ക് കേരള മെഷീനറി ആന്‍ഡ് ട്രേഡ് എക്സ്പോയ്ക്ക് തുടക്കം. സാങ്കേതിക വിദ്യകളുടെ പുതിയൊരു ലോകമാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ബിസിനസ് വിപുലൂകരിക്കാന്‍ ലക്ഷ്യമിടുന്നവര്‍ക്കും എക്സ്പോ പ്രയോജനകരമാകും.
കോഴിക്കോട് ട്രേഡ് സെന്ററില്‍ നടക്കുന്ന എക്സ്പോ എം.കെ.രാഘവന് എം.പി ഉദ്ഘാടനം ചെയ്തു. മൂന്നൂറിലധികം സ്റ്റാളുകളിലായാണ് വിവധ കമ്പനികളുടെ ഉല്പനങ്ങള് പ്രദശനത്തിനൊരുക്കിയിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 7 മണി വരെയാണ് സന്ദര്‍ശന സമയം. നാല് ദിവസം നീണ്ടു നില്ക്കുന്ന എക്സ്പോ 15 ന് സമാപിക്കും.
ENGLISH SUMMARY:
The Malayala Manorama–Quick Kerala Machinery and Trade Expo has officially commenced at the Kozhikode Trade Centre, showcasing a wide array of innovations ranging from egg-shelling machines to modern agricultural equipment. Inaugurated by M.K. Raghavan MP, the exhibition features over 300 stalls displaying cutting-edge products and technologies from various companies. The four-day event is specially designed to benefit aspiring entrepreneurs and existing businesses looking to expand their operations. Visitors can explore the expo daily from 10 AM to 7 PM until its conclusion on November 15.