ജെയിൻ യൂണിവേഴ്സിറ്റിയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചർ മൂന്നാം പതിപ്പ് 2027 ഏപ്രിൽ 21 മുതൽ 25 വരെ കൊച്ചിയിൽ നടക്കും. ഫ്യൂച്ചർ കൊച്ചി കോൺക്ലേവ് വേദിയിൽ മുഖ്യമന്ത്രി വി.ഡി.സതീശനാണ് ഉച്ചകോടിയുടെ തീയതി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസം, സാങ്കേതികവിദ്യ, എർത്ത്, സംരംഭകത്വം, പരിസ്ഥിതി, ഭക്ഷണം, സാഹിത്യം- സംസ്കാരം എന്നിങ്ങനെ ഏഴ് വിഭാഗങ്ങളിലായാണ് ഉച്ചകോടി നടക്കുക. ഹൈബി ഈഡൻ എം.പി, എം.എൽ.എമാരായ മുഹമ്മദ് ഷിയാസ്, ദീപക് ജോയി, ടോണി ചമ്മണി, ടി.ജെ വിനോദ്, ഉമാ തോമസ്, മേയർ വി.കെ.വിനിമോൾ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ വേണു രാജാമണി തുടങ്ങിയവര്‍ പങ്കെടുത്തു.