ഗാന്ധിജയന്തി ദിനത്തില്‍ രാഷ്ട്രപിതാവിന് ആദരമര്‍പ്പിച്ച് കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികള്‍. ഉപേക്ഷിക്കപ്പെട്ട കണ്ണാടിച്ചില്ലുകളും മൾട്ടിവുഡും ഉപയോഗിച്ച് ഗാന്ധിജിയുടെ നിഴൽരൂപം നിര്‍മിച്ചായിരുന്നു ആദരം. ഊന്നുവടിയുമായി നടന്നുനീങ്ങുന്ന ഗാന്ധിജിയുടെ നിഴൽരൂപമാണ് നിർമ്മിച്ചത്. ഗാന്ധി - റിഫ്‌ലക്ഷൻസ് ഇൻ റീക്ലെയിംഡ് ഗ്ലാസ്' എന്ന് പേരിട്ട കലാസൃഷ്ടി തൃക്കാക്കര എം.എൽ.എ ഉമ തോമസ് അനാച്ഛാദനം ചെയ്തു. ജെയിൻ യൂണിവേഴ്‌സിറ്റിയിലെ സ്കൂൾ ഓഫ് ഡിസൈൻ, മീഡിയ ആൻഡ് ക്രിയേറ്റീവ് ആർട്‌സിലെ വിദ്യാർത്ഥികളാണ് ശില്പം നിര്‍മിച്ചത്. ചടങ്ങില്‍ ജെയിൻ സർവകലാശാല ഫ്യൂച്ചർ കേരള മിഷന്‍ ചെയർമാൻ വേണു രാജാമണി , പ്രോ വൈസ് ചാൻസിലർ പ്രഫ. ജെ. ലത, ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.