സാങ്കേതിക നൂതന ആശയങ്ങൾക്കായി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച 'എസ്റ്റിക് 2026' പ്രദർശനത്തിൽ ശ്രദ്ധേയ സാന്നിധ്യമായി മലയാളി സംരഭം'കേരള പെയിന്റ്സ്'.റബർ ബോർഡിന്റെ സാങ്കേതിക സഹകരണത്തോടെ വികസിപ്പിച്ചെടുത്ത മൂന്ന് നൂതന ഉൽപ്പന്നങ്ങളാണ് കേരള പെയിന്റ്സ് അവതരിപ്പിച്ചത്.വീടിനുള്ളിൽ താപനില 10 മുതൽ 15 ഡിഗ്രി വരെ കുറയ്ക്കാൻ സഹായിക്കുന്ന 'കൂൾകോട്ട്, ആരോഗ്യസൗഹൃദ പെയിന്റായ 'ഭദ്രം', വാട്ടർപ്രൂഫിംഗിനായുള്ള 'അക്വാസിൽ 2K' എന്നിവയാണ് നൂതന ഉല്‍പ്പന്നങ്ങള്‍. കോൺക്ലേവ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 3 ദിവസത്തെ പ്രദർശനത്തിൽ പ്രമുഖർ ക്ലാസുകൾ എടുക്കുകയും ആശയങ്ങൾ പങ്കുവെക്കുകയും ചെയ്തു.കേരള പെയിന്റ്സ് ചെയർമാൻ ജോസഫ് ലിജോയും റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രജ്ഞരും പങ്കെടുത്തു.