ഭാഷയുടെയും മതത്തിന്‍റെയും അതിര്‍വരമ്പുകള്‍ മറികടന്ന് ലോകമെമ്പാടും ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശം മുഴങ്ങി. ലോകവ്യാപകമായി സംഘടിപ്പിക്കപ്പെട്ട ദൈവദശകം പരിപാടിയില്‍  50 രാജ്യങ്ങളില്‍ നിന്നായി 35 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. 

ഒരു ലോകം ഒരു പ്രാര്‍ഥന എന്നു പേരിട്ട ദൈവദശകം പാരായണ പരിപാടിക്ക് നേതൃത്വം നല്‍കിയത് ജര്‍മനിയിലെ ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ്  ആണ്.   യുദ്ധങ്ങളും സംഘര്‍ഷങ്ങളും വിദ്വേഷവും ലോകത്തെ മുറിവേല്‍പിക്കുമ്പോള്‍ സമാധാനത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. 

മലയാളം, കന്നഡ, തമിഴ്, ഇംഗ്ലിഷ്, ഹിന്ദി, ജര്‍മന്‍ എന്നീ വിവിധ ഭാഷകളില്‍ വിവിധ വേദികളില്‍ ദൈവദശകം പാരായണം ചെയ്യപ്പെട്ടു. ജര്‍മനിയിലെ വേദിയില്‍ മെഗാ തിരുവാതിരയും അരങ്ങേറി. ശ്രീ നാരായണ ഗുരുവിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള യത്നം തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു. 

ENGLISH SUMMARY:

Sree Narayana Guru message spread globally as over 35 million people from 50 countries participated in the Dhaivadasakam recitation event. This historic initiative, titled One World One Prayer, was organized by the Sree Narayana Forum for Universal Brotherhood in Germany to promote peace and harmony.