TOPICS COVERED

തെക്കേ ഇന്ത്യയിലെ പ്രമുഖ ധനകാര്യസ്ഥാപനമായ ഫ്യൂച്ചർവെൽത്ത് ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ ഫ്യൂച്ചർ ക്രെഡിറ്റ്‌സ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ്സ് NBFCയുടെ പുതിയ ബ്രാഞ്ച് വയനാട് പുൽപള്ളിയില്‍ തുടങ്ങി.  ജില്ലയിലെ അഞ്ചാമത്തെ ബ്രാഞ്ചിന്റെ ഉൽഘാടനം പുൽപള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രകാശ് നിർവഹിച്ചു. 

ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ പി.ആർ.രാജേഷ് അധ്യക്ഷനായിരുന്നു.  കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി അന്‍പത്തിയേഴ് ബ്രാഞ്ചുകൾ ആണ് ഫ്യൂച്ചർ വെൽത്ത് ഗ്രൂപ്പിനുള്ളത്.   അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിലൊട്ടാകെ ബ്രാഞ്ചുകൾ തുടങ്ങാനാണ് പദ്ധതിയെന്ന് MD പി.ആർ.രാജേഷ് പറഞ്ഞു.

ENGLISH SUMMARY:

Future Credits and Investments NBFC has expanded its presence in South India by opening a new branch in Pulpally, Wayanad. This launch marks the fifth branch in the district by the parent company, Future Wealth Group.