ഓഹരി വിപണിയില്‍ ചരിത്രമെഴുതി ജിയോ ഐ.പി.ഒയ്ക്ക് തുടക്കം. ലിസ്റ്റിങ്ങിന് മുന്നോടിയായി ഗ്രേ മാർക്കറ്റിലും ജിയോ പ്ലാറ്റ്‌ഫോംസിന്റെ ഐ.പി.ഒയ്ക്ക് വൻ ഡിമാൻഡ്. അപ്പർ പ്രൈസ് ബാൻഡായ 1,119 രൂപയേക്കാൾ 22 ശതമാനത്തിലേറെ പ്രീമിയമാണ് അനൗദ്യോഗിക വിപണിയിൽ രേഖപ്പെടുത്തുന്നത്. ഓഹരിയൊന്നിന് 251 മുതൽ 252 രൂപ വരെയാണ് നിലവിലെ ഗ്രേ മാർക്കറ്റ് പ്രീമിയം. ഇതനുസരിച്ച് ഓഹരികൾ 1,370 രൂപയ്ക്കും 1,371 രൂപയ്ക്കും ഇടയിലുള്ള വിലയിൽ ലിസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക സൂചനകൾ. 12 ഓഹരികൾ അടങ്ങുന്ന ഒരു ലോട്ടിന് ഏകദേശം 3,024 രൂപയുടെ ലിസ്റ്റിങ് നേട്ടം ലഭിക്കാമെന്നും കണക്കുകൂട്ടലുകൾ വ്യക്തമാക്കുന്നു. അതേസമയം ഗ്രേമാര്‍ക്കറ്റ് സൂചന അനൗദ്യോഗിക സൂചിക മാത്രമാണെന്നും വിലയിരുത്തലുണ്ട്.