ഉത്തരേന്ത്യയിലെ ദസറ, ദീപാവലി അവധിക്കാലത്ത് കേരളത്തിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഡല്ഹിയില് പാര്ട്ണര്ഷിപ്പ് മീറ്റുമായി കേരള ടൂറിസം. പ്രത്യേക പാക്കേജുകളും പദ്ധതികളും പാര്ട്ണര്ഷിപ്പ് മീറ്റില് അവതരിപ്പിച്ചു.
'എ വണ്ടര്ഫുള് വേള്ഡ്' എന്ന പ്രമേയത്തില് നടന്ന ബി2ബി നെറ്റ് വര്ക്കിംങ് പരിപാടിയിൽ കേരള ടൂറിസം അഡീഷണല് ഡയറക്ടര് സുമിത് കുമാര് ഠാക്കൂര് ടൂറിസം ഉല്പ്പന്നങ്ങളെക്കുറിച്ച് വിശദീകരിച്ചു. കടല്ത്തീരങ്ങള്, ഹില് സ്റ്റേഷനുകള്, കായലുകളിലെ ഹൗസ്ബോട്ട് യാത്രകള് തുടങ്ങിയവയ്ക്ക് പുറമെയാണ് പുതിയ പദ്ധതികളും പാക്കേജുകളും അവതരിപ്പിക്കുന്നത്.