ജെയ്ൻ യൂണിവേഴ്‌സിറ്റി കൊച്ചി ക്യാമ്പസിൽ ലോക മാനസികാരോഗ്യ ദിനാചരണം നടന്നു. ദി ഓപ്പൺ മൈൻഡ് എന്ന പേരിൽ നടന്ന പരിപാടി ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
ജെയ്ൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം എം. ജോസഫ് ആംശസകളറിയിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്സ് കേരള റീജിയൺ സംഘടിപ്പിച്ച പരിപാടിയിൽ മാനസികാരോഗ്യ വിദഗ്‌ധരായ ഡോക്ടർ ബാർസ്ലീബി അലക്സ്, ഡോ. സൈലീഷ്യ എന്നിവർ ക്ലാസ്സുകൾ നയിച്ചു.