white-gold

വൈറ്റ് ഗോൾഡിന്‍റെ കേരളത്തിലെ 50-ാമത് ശാഖയ്ക്ക് ആലുവ പുളിഞ്ചോടിൽ ആഘോഷത്തുടക്കം.  പുളിഞ്ചോട് ജങ്ഷനില്‍ പ്രവർത്തനം ആരംഭിച്ച വൈറ്റ് ഗോൾഡിന്‍റെ പുതിയ ബ്രാഞ്ച് മുഖ്യമന്ത്രി വി. ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

വൈറ്റ് ഗോൾഡിന്റെ വളർച്ചക്ക് പിന്നിൽ ജനങ്ങളുടെ വിശ്വാസമാണെന്ന് വൈറ്റ് ഗോൾഡ് മാനേജിങ് ഡയറക്ടർ സി. ജെ. ബാബു പറഞ്ഞു. വൈറ്റ് ഗോൾഡിന്റെ സ്നേഹസമ്മാനമായി ആലുവ സ്വദേശി ആയിഷയ്ക്ക് മുഖ്യമന്ത്രി വീൽചെയർ കൈമാറി. 

വൈറ്റ് ഗോൾഡ് ഫൗണ്ടർ ആൻഡ് സി ഇ.ഒ രാഹുൽ ജോസഫ്, മന്ത്രി റോജി എം. ജോൺ, അൻവർ സാദത്ത് എംഎൽഎ, ബെന്നി ബെഹനാൻ എം.പി, എംഎംടിവി സിഇഒ പി. ആർ സതീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നടിയും അവതാരകയുമായ ലക്ഷ്മി നക്ഷത്രയാണ് വൈറ്റ് ഗോൾഡിന്റെ ബ്രാൻഡ് അംബാസഡർ.

ENGLISH SUMMARY:

White Gold inaugurated its milestone 50th branch in Kerala at Pulinchodu, Aluva. The grand opening event was marked by distinguished dignitaries and community welfare initiatives.