സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എം.ഡി.യും സി.ഇ.ഒ.യുമായി മഹേഷ് മുരളീധർ  പൈ ചുമതലയേറ്റു. ബാങ്കിങ് മേഖലയിൽ മൂന്ന് പതിറ്റാണ്ട് പ്രവർത്തനപരിചയവുമായാണ് കൊച്ചി സ്വദേശിയായ മഹേഷ് മുരളീധർ പൈ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ അമരത്തെത്തുന്നത്. 

സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ ഡിജിറ്റൽ, ബിസിനസ് പരിവർത്തനം വേഗത്തിലാക്കുന്നതിലും ഉപഭോക്തൃബന്ധം കൂടുതൽ ദൃഢമാക്കുന്നതിലും  മഹേഷ് പൈയുടെ നേതൃത്വം നിർണ്ണായകമാകുമെന്ന് ചെയർമാൻ ജോസ് ജോസഫ് കാട്ടൂർ  പറഞ്ഞു. 

ബാങ്കിന്‍റെ സുസ്ഥിര  വളർച്ചയും ഓഹരി ഉടമകൾക്കുള്ള മൂല്യവർധനയും ഉറപ്പാക്കുന്നതിനൊപ്പം പ്രവർത്തനമികവ്, സാങ്കേതികവിദ്യയിലൂന്നിയ പരിവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും  മഹേഷ് മുരളീധർ പൈ പറഞ്ഞു. 

South Indian Bank MD CEO Mahesh Muraleedharan Pai has taken charge, bringing over three decades of banking experience to the role.: