ഓണം ഒരുമയുടെ ഓളം എന്ന പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ഓണം ക്യാംപയിന് തുടക്കമായി. ആഘോഷത്തിന്‍റെ ഭാഗമായി പ്രത്യേക റീട്ടെയില്‍ ലോണ്‍ ഓഫറുകളും ഹൈപ്പര്‍ ലോക്കല്‍ ഡെബിറ്റ് കാര്‍ഡ് ഓഫറുകളും പ്രഖ്യാപിച്ചു. സാമ്പത്തിക പ്രതിസന്ധിമൂലം ഉപേക്ഷിക്കപ്പെട്ട ചുണ്ടന്‍ വള്ളം ക്രൗഡ് ഫണ്ടിങ്ങിലൂടെ ഒരു കൂട്ടം യുവാക്കള്‍ വീണ്ടെടുക്കുന്നതാണ് പരസ്യചിത്രത്തില്‍. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെയും കൂട്ടായ്മയെയും ആദരിക്കുന്നതാണ് ക്യാംപയിന്‍ എന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് ഡയറക്ടറും സി.ഇ.ഒയമായ പി.ആര്‍ ശേഷാദ്രി കൊച്ചിയില്‍ പറഞ്ഞു. ഓണം ക്യാംപയിന്‍റെ ഭാഗമായി ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ക്കുള്‍പ്പടെ പ്രത്യേക ഉത്സവകാല ഓഫറുകള്‍ ലഭ്യമാണ്. ബാങ്കിന്‍റെ ഹൈപ്പര്‍ ലോക്കല്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ നാല്‍പ്പതിലേറെ ബ്രാന്‍ഡുകളുടെ 250ലേറെ ഔട്ട് ലെറ്റുകളുമായി സഹകരിച്ച് ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകളും ഡിസ്കൗണ്ടുകളും ലഭ്യമാക്കിയിട്ടുണ്ട്. എസ്.ഐ.ബി ചീഫ് ജനറൽ മാനേജറും, ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ എ. സോണി, ഡെപ്യൂട്ടി ജനറൽ മാനേജറും മാർക്കറ്റിങ് വിഭാഗം മേധാവിയുമായ ഡോ. കെ.പി. രമേഷ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.