tea-board-of-india-lulu-mall

ചായ കുടിക്കാത്തവരായി ആരുണ്ട്? തേയിലയും ചായയും അടുത്തറിയാന്‍ തിരുവനന്തപുരം ലുലുവില്‍ ‌പ്രദര്‍ശനമൊരുക്കി ടീ ബോര്‍ഡ് ഓഫ് ഇന്ത്യ. ചായയുടെ ഗുണങ്ങളും വൈവിധ്യങ്ങളും പ്രദ‍ര്‍ശനത്തിലൂടെ അടുത്തറിയാം. ചെറുകിട തേയില കര്‍ഷകരും കമ്പനികളും ചേര്‍ന്ന് പ്രദര്‍ശനത്തില്‍ ടീ കഫേകളും ഒരുക്കിയിട്ടുണ്ട്. വിപണിയില്‍ കിട്ടാത്ത ചില തേയിലയുടെ രുചിയറിയാനും അവസരമുണ്ട്. ടീ ബോര്‍ഡ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എസ്. ഹരിപ്രകാശ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ടീ ബോര്‍ഡ് ഡെവലപ്മെന്‍റ് ഓഫീസര്‍ ഡോ. ആര്‍. ഉമാ മഹേശ്വരിയും പങ്കെടുത്തു.