ഇത്തവണത്തെ ഓണം ബംപറിന്‍റെ പ്രത്യേക സമ്മാനത്തുകയാണ്. 30 കോടി രൂപ സമ്മാനത്തുകയായി ഉയര്‍ത്തിയതോടെ വിപണിയില്‍ വലിയ താല്‍പര്യമാണ് ടിക്കറ്റിനോട്. 500 രൂപയുടെ ഒരു ടിക്കറ്റ് വില്‍ക്കുമ്പോള്‍ യഥാര്‍ഥ ടിക്കറ്റ് വില 357.14 രൂപയാണ്. 142.86 രൂപയാണ് ഒരു ടിക്കറ്റില്‍ നിന്നുള്ള ജിഎസ്ടി. 40 ശതമാനമാണ് ലോട്ടറിക്ക് ജിഎസ്ടിയായി ഈടാക്കുന്നത്.
Also Read: 30 കോടിയുടെ ഓണം ബംപർ ലോട്ടറിയടിച്ചാൽ എത്ര രൂപ കയ്യിൽ കിട്ടും; നികുതി അടയ്ക്കാൻ വൈകിയാൽ നഷ്ടം കോടികൾ
ഒന്നാം സമ്മാനം ലഭിക്കുന്നവര്‍ കോടിപതിയാകുമെങ്കിലും ലോട്ടറിയിലെ സമ്മാനഘടന പ്രകാരം 20 പേര്‍ക്ക് കൂടി കോടിപതികളാകാന്‍ അവസരമുണ്ട്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ 20 പേര്‍ക്ക് ലഭിക്കും. ഓരോ സീരിസിലെയും രണ്ടു പേര്‍ കോടിപതികളാകും. ഒന്നാം സമ്മാനവും 20 പേര്‍ക്ക് രണ്ടാം സമ്മാനവും ചേരുമ്പോള്‍ ആകെ 21 പേര്‍ കോടിപതികളാകും.
90 ലക്ഷം ലോട്ടറികളാണ് ഇത്തവണ സര്‍ക്കാര്‍ അച്ചടിച്ചിട്ടുള്ളത്. ഇതില്‍ 88 ലക്ഷത്തിനടുത്ത് ടിക്കറ്റ് ഇതുവരെ വിറ്റുപോയി. അച്ചടിച്ച മുഴുവന്‍ ടിക്കറ്റും വിറ്റുപോയാല്‍ സര്‍ക്കറിലേക്ക് 321,42,60,000 (321 കോടി) യാണ് സര്‍ക്കാറിലേക്ക് എത്തുക. ഇതിനൊപ്പം സംസ്ഥാനത്തിന്‍റെ ജിഎസ്ടി വിഹിതവും സംസ്ഥാനത്തിനു ലഭിക്കും.
സമ്മാനഘടന ഇങ്ങനെ
വലിയ തുക പിരിച്ചു കിട്ടുമ്പോഴും പകുതിയോളം തുക സമ്മാനത്തിനായി മാറ്റിവെയ്ക്കണം. 125.54 കോടി രൂപയാണ് ആകെ സമ്മാനത്തുക. 5,34,670 പേര്‍ക്ക് സമ്മാനത്തുക ലഭിക്കും. മൂന്നാം സമ്മാനമായി 20 പേര്‍ക്ക് 25 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനമായി 5 ലക്ഷം രൂപ 10 പേര്‍ക്ക് ലഭിക്കും. അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ 10 പേര്‍ക്ക് നൽകും. കൂടാതെ 5,000, 2,000, 1,000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്. 500 രൂപയാണ് ടിക്കറ്റ് വില.
സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് 5 ലക്ഷം രൂപയും ലഭിക്കും. ഈ മാസം 26 നാണ് ബംപറിന്‍റെ നറുക്കെടുപ്പ്.