• കഴിഞ്ഞ വർഷത്തെ 75 ലക്ഷം ടിക്കറ്റുകൾ എന്ന റെക്കോർഡ് തകർത്ത് തിരുവോണം ബംപർ ലോട്ടറി വിൽപന ഇതുവരെ 76.85 ലക്ഷം പിന്നിട്ടു; ആകെ ₹384 കോടിയുടെ വിൽപന നടന്നു.

30 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ് വിൽപന റെക്കോർഡ് ഭേദിച്ചു. ഇതുവരെ 76.85 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. 75 ലക്ഷം ടിക്കറ്റുകളാണ് കഴിഞ്ഞ വർഷം വിറ്റത്. ഈ റെക്കോർഡാണ് ഈ വർഷം മറികടന്നത്. ആകെ 384 കോടി രൂപയുടെ ടിക്കറ്റുകളാണ് ഈ വർഷം ഇതുവരെ വിറ്റത്.

നറുക്കെടുപ്പിന് ഇനി ഒൻപതു ദിവസം മാത്രം ശേഷിക്കെ പ്രിന്റ് ചെയ്ത 90 ലക്ഷം ടിക്കറ്റുകളും വിറ്റുതീരുമെന്ന പ്രതീക്ഷയിലാണ് ലോട്ടറി വകുപ്പ്. ഈ മാസം 26ന് ഉച്ചയ്ക്കാണ് കേരളം കാത്തിരിക്കുന്ന നറുക്കെടുപ്പ്.

കഴിഞ്ഞ വർഷം വരെ 25 കോടിയായിരുന്നു ഒന്നാം സമ്മാനം. ഈ വർഷം അത് 30 കോടിയാക്കി ഉയർത്തി. ഇതാണ് ടിക്കറ്റ് വിൽപന കുതിച്ചുയരാൻ കാരണമെന്നാണ് കരുതുന്നത്. രണ്ടാം സമ്മാനമായി 20 പേർക്ക് ഒരു കോടി രൂപ വീതം നൽകും. മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേർക്ക്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 10 പേർക്ക്.

അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 10 പേർക്ക്. ആറാം സമ്മാനം 5,000 രൂപ വീതം 54,000 പേർക്ക്. ഏഴാം സമ്മാനം 2,000 രൂപ വീതം 81,000 പേർക്ക്. എട്ടാം സമ്മാനം 1,000 രൂപ വീതം 1,24,200 പേർക്ക്. ഒൻപതാം സമ്മാനം 500 രൂപ വീതം 2,75,400 പേർക്ക്. സമാശ്വാസ സമ്മാനം 5 ലക്ഷം രൂപ വീതം 9 പേർക്കും നൽകും. 500 രൂപയാണ് ടിക്കറ്റ് വില.

ENGLISH SUMMARY:

The Thiruvonam Bumper lottery ticket sales have shattered previous records with over 76.85 lakh tickets sold so far. Total ticket sales have generated ₹384 crore, comfortably surpassing last year's record of 75 lakh tickets. Officials from the Lottery Department expect all 90 lakh printed tickets to be sold out ahead of the grand draw scheduled for September 26. The surge in demand is largely attributed to the bumper first prize being raised to ₹30 crore this year compared to ₹25 crore previously.