മൈജി ഓണം മാസ്സ് ഓണം സീസൺ നാലിന്‍റെ ഒൻപതാമത്തെ നറുക്കെടുപ്പ് കോട്ടയം മൈജി ഫ്യൂച്ചർ ഷോറൂമിൽ നടന്നു. നഗരസഭാ ചെയര്‍മാന്‍ എം.പി.സന്തോഷ് കുമാര്‍, സിനിമാതാരം നിരഞ്ജൻ, ഹാനി ഷാജി എന്നിവർ പങ്കെടുത്തു. ഒരു കാർ, ഒരു സ്‌കൂട്ടർ, എട്ടു പേർക്ക് ഒരു ലക്ഷം രൂപ വീതം ക്യാഷ് പ്രൈസ്, ഒരു വിദേശയാത്ര തുടങ്ങിയ സമ്മാനങ്ങൾക്കായി ഭാഗ്യശാലികളെ തിരഞ്ഞെടുത്തു. ഒാഫറിന്‍റെ ഭാഗമായി ബംപര്‍ സമ്മാനം ഉള്‍പ്പെടെയുളളവ ഇനിയും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ടെന്ന് മൈജി മാനേജുമെന്‍റ് അറിയിച്ചു.