TAGS

ഈസ്റ്റേൺ വനിത ഷെഫ് ഓഫ് കേരള സോൺ - ത്രീ മത്സരത്തിൽ എറണാകുളം സ്വദേശികളായ ബിന്ദു രാജേന്ദ്രൻ, നിഷ ഉമ്മൻ, മേരി നൈദിൻ ഡിസൂസ എന്നിവർ ജേതാക്കളായി. വിജയികൾക്ക് എംഎൽഎ ഉമ തോമസ് സമ്മാനം നൽകി. കൊച്ചി ലുലു മാളിൽ നടന്ന മത്സരത്തിൽ എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നുള്ളവരാണ് മത്സരിച്ചത്. ഒക്ടോബർ നാലിന് നടക്കുന്ന മെഗാ ഫൈനലിൽ വിജയികൾ മറ്റ് സോണുകളിൽ നിന്നുള്ളവരുമായി മാറ്റുരയ്ക്കും. ഓർക് ല ഇന്ത്യ ഈസ്റ്റേൺ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗിരീഷ് നായർ, ചീഫ് മാർക്കറ്റിങ് ഓഫീസർ പ്രവീൺ രാമസ്വാമി, ലുലു മാൾ കൊച്ചി ജനറൽ മാനേജർ വിഷ്ണു രഘുനാഥ്‌, വനിത CEO വി.സജീവ് ജോർജ്, വിധി കർത്താക്കളായ കൊച്ചി മാരിയട്ട് എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് ബാബു, റെസ്റ്റോറന്റ് ഷെഫ് പിള്ളൈ എക്സിക്യൂട്ടീവ് ഷെഫ് കെ.ഡി.ജോർജ്, ഈസ്റ്റേൺ എക്‌സിക്യൂട്ടീവ് ഷെഫ് വിഷ്ണു വി.നായർ, ഫുഡ്‌ വ്ലോഗറും പാചക വിദഗ്ധനുമായ രാജ് കലേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സമ്മാന ദാനം.

ENGLISH SUMMARY:

Eastern Vanitha Chef of Kerala Zone competition sawBindu Rajendran, Nisha Oommen, and Mary Nidhin D'souza from Ernakulam emerge as winners. The triumphant chefs will now compete in the mega finale on October 4th.