birla-paints-manorama

ബിർല ഓപസ് പെയിന്‍റ്സ് സംഘടിപ്പിച്ച ഓണത്തിന് വർണമേകാം മെഗാ പൂക്കള മത്സരത്തിന് ആവേശകരമായ സമാപനം. നാല് നഗരങ്ങളിലായി നടന്ന മത്സരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മെഗാ വിജയികളായ കാര്യവട്ടം ഓപസ് പർപ്പിൾ അമ്പാടി സ്റ്റിച്ചിങ് സെന്‍റര്‍ ടീമിന് ഒരു ലക്ഷം രൂപ സമ്മാനമായി ലഭിച്ചു. കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നീ നാല് നഗരങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ അഞ്ചു മുതൽ ഏഴു വരെ അംഗങ്ങളുള്ള എഴുപത്തി രണ്ട് ടീമുകൾ പങ്കെടുത്തു. തിരുവനന്തപുരം ലുലു മാളിലെ ചടങ്ങില്‍ സിനിമാതാരം അനുശ്രീ മെഗാ സമ്മാനം കൈമാറി. ബിർല ഓപസ് പെയിന്‍റ്സ് ഡീലർമാരായ സഫീർ, മധുസൂദനൻ, സാബു തുടങ്ങിയവര്‍ പങ്കെടുത്തു.  

ENGLISH SUMMARY:

The Onam Pookalam Competition, organized by Birla Opus Paints, concluded with great excitement. The mega prize-winning team from Thiruvananthapuram received one lakh rupees, marking a vibrant celebration of Onam.