bismi-JPG

TOPICS COVERED

പ്രമുഖ ഇലക്ട്രോണിക്സ് ആൻഡ് ഹോം അപ്ലയൻസസ് റീട്ടെയിൽ ശൃംഖലയായ ബിസ്മി കണക്റ്റിന്റെ ഏറ്റവും പുതിയ ഷോറൂം മലപ്പുറം കോട്ടക്കൽ ചങ്കുവെട്ടിയിൽ പ്രവർത്തനം ആരംഭിച്ചു. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഷോറൂമിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പ്രമുഖ ബ്രാൻഡുകളുടെ ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഗാഡ്‌ജെറ്റുകൾ, കിച്ചൻ ആൻഡ്  ഹോം അപ്ലയൻസുകൾ എന്നിവയുടെ വിപുലമായ ശേഖരമാണ് കോട്ടക്കൽ ബിസ്മി കണക്റ്റിൽ സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ പർച്ചേസിനും ഉറപ്പായ സമ്മാനങ്ങളും, ഒരു കോടി രൂപയുടെ ബംമ്പർ സമ്മാനങ്ങളും, പ്രമുഖ ബാങ്ക് കാർഡുകളിലൂടെയും പേപ്പർ ഫിനാൻസിലൂടെയും 26,000 രൂപ വരെയുള്ള ഡിസ്കൗണ്ടുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. എസ്.ബി.ഐ കാർഡുകൾ വഴിയുള്ള വിൽപ്പനക്ക് 15,000 രൂപ വരെയുള്ള ഇൻസ്റ്റന്റ് ഡിസ്കൗണ്ടും ലഭ്യമാണ്.

ചടങ്ങിൽ ബിസ്മി കണക്റ്റ് ക്ലസ്റ്റർ മാനേജർ മുഹമ്മദ് റാഫി, ഓപ്പറേഷൻസ് ഹെഡ് ഷോൺ വർഗീസ്, മെർച്ചൻഡിസിങ് ഹെഡ് കൃഷ്ണ, ബിസിനസ് ഹെഡ് പ്രശാന്ത് ശ്രീധരൻ, വ്യവസായി ആബിദ് തുടങ്ങിവർ പങ്കെടുത്തു.