sathya

ഗൃഹോപകരണ- ഇലക്ട്രോണിക്സ് റീട്ടെയിൽ ശൃംഖലയായ  'സത്യ'  കൊച്ചി ഗ്രാൻഡ് മാൾ, വളാഞ്ചേരി, കൊല്ലം എന്നിവിടങ്ങളില്‍ മൂന്നു ഷോറൂമുകള്‍ കൂടി തുടങ്ങി. ഓണം ഓഫറിന്‍റെ ഭാഗമായി 50 പവന്‍ സ്വര്‍ണം സമ്മാനമായി നല്‍കും.   

കേരളത്തിലെ വിപുലീകരണത്തിന്‍റെ ഭാഗമായാണ് സത്യ ഏജന്‍സീസ് മൂന്ന് ഷോറൂമുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങിയത്. കേരളത്തിന് പുറമേ തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, കർണാടക  എന്നിവടങ്ങളിലായി 400-ലധികം ഷോറൂമുകളാണുള്ളത്. കൊച്ചിയില്‍ ഇടപ്പള്ളിയിലെ ഗ്രാൻഡ് മാളിലാണ്  അത്യാധുനിക ഷോറൂം സജ്ജീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്കായി സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് 50 പവന്‍ സ്വര്‍ണം സമ്മാനമായി നല്‍കും. ​മുൻനിര ബ്രാൻഡുകളുടെ ഗൃഹോപകരണ, ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍ക്ക് വിലക്കുറവും ഫിനാന്‍സ് ഓഫറുകളും ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. 

ENGLISH SUMMARY:

Sathya Home Appliances has expanded its retail network by opening three new showrooms in Kochi Grand Mall, Valanchery, and Kollam. As part of their Onam offer, customers have the chance to win 50 sovereigns of gold