മനോരമ ക്വിക് കേരള അവതരിപ്പിക്കുന്ന 'ഓണം രാഗം നന്ദഗോവിന്ദം' മെഗാ ഭജനില്‍ പ്രശസ്ത ഗായകന്‍ ഹരിശങ്കറും അണിചേരും. ജനപ്രിയ ഭജന്‍ ഗ്രൂപ്പായ നന്ദഗോവിന്ദത്തിനൊപ്പം ഇതാദ്യമായാണ് ഹരിശങ്കര്‍ വേദി പങ്കിടുന്നത് . ഓഗസ്റ്റ് 29ന് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. ഒട്ടേറെ സര്‍പ്രൈസുകളും വ്യത്യസ്തമാര്‍ന്ന സംഗീത മുഹൂര്‍ത്തങ്ങളും പ്രോഗ്രാമില്‍ ഒരുക്കിയിട്ടുണ്ട്. പ്രശസ്ത നര്‍ത്തകനും കൊറിയോഗ്രാഫറുമായ ബിജു ധ്വനിതരംഗ് നയിക്കുന്ന നൃത്താവിഷ്കാരവും ഭജന്‍സിനൊപ്പം ആസ്വദിക്കാം. കേരളത്തിലെ ഏറ്റവും വലിയ നന്ദഗോവിന്ദം ഭജൻസ് പ്രോഗാമായാണ് ഈ പരിപാടി രൂപകല്‍പന ചെയ്തിരിക്കുന്നത്. ഭക്തിയും സംഗീതവും ഒത്തുചേരുന്ന ഈ മെഗാ ഭജൻസ് സന്ധ്യയുടെ ടിക്കറ്റ് ബുക്കിങ്ങിന് www.quickerala.com/events സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9447732525 എന്ന നമ്പറിൽ ബന്ധപ്പെടുക.