ജനപ്രിയ ഭജന്‍ ഗ്രൂപ്പായ നന്ദഗോവിന്ദത്തിനൊപ്പം ആദ്യമായാണ് ഹരിശങ്കര്‍ വേദി പങ്കിടുന്നത് .
മനോരമ ക്വിക് കേരള അവതരിപ്പിക്കുന്ന 'ഓണം രാഗം നന്ദഗോവിന്ദം' മെഗാ ഭജനില്‍ പ്രശസ്ത ഗായകന്‍ ഹരിശങ്കറും അണിചേരും. ജനപ്രിയ ഭജന്‍ ഗ്രൂപ്പായ നന്ദഗോവിന്ദത്തിനൊപ്പം ആദ്യമായാണ് ഹരിശങ്കര്‍ വേദി പങ്കിടുന്നത് . ഓഗസ്റ്റ് 29ന് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. ഒട്ടേറെ സര്‍പ്രൈസുകളും വ്യത്യസ്തമാര്‍ന്ന സംഗീത മുഹൂര്‍ത്തങ്ങളും പ്രോഗ്രാമില്‍ ഒരുക്കിയിട്ടുണ്ട്.
പ്രശസ്ത നര്‍ത്തകനും കൊറിയോഗ്രാഫറുമായ ബിജു ധ്വനിതരംഗ് നയിക്കുന്ന നൃത്താവിഷ്കാരവും ഭജന്‍സിനൊപ്പം ആസ്വദിക്കാം. കേരളത്തിലെ ഏറ്റവും വലിയ നന്ദഗോവിന്ദം ഭജൻസ് പ്രോഗാമായാണ് ഈ പരിപാടി രൂപകല്‍പന ചെയ്തിരിക്കുന്നത്. ഭക്തിയും സംഗീതവും ഒത്തുചേരുന്ന ഈ മെഗാ ഭജൻസ് സന്ധ്യയുടെ ടിക്കറ്റ് ബുക്കിങ്ങിന് www.quickerala.com/events സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9447732525 എന്ന നമ്പറിൽ ബന്ധപ്പെടുക.
ENGLISH SUMMARY:
Manorama Quick Kerala’s ‘Onam Raagam Nandagovindam’ mega bhajan will be held on August 29 at the Jawaharlal Nehru Stadium Ground in Kaloor. Popular singer Harishankar will share the stage with Nandagovindam for the first time. The event will also feature special musical performances, surprises and a dance presentation led by choreographer Biju Dhwanitharang.