2026ലെ നീറ്റ് മെഡിക്കൽ പരീക്ഷയില്‍ ചരിത്രവിജയം നേടി പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍. കേരള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ആദ്യ അഞ്ചിൽ അഞ്ച് റാങ്കുകളും പാലാ ബ്രില്യന്റ് സ്റ്റഡി സെന്റർ കരസ്ഥമാക്കി. ബ്രില്യന്റിലെ വിദ്യാർത്ഥിയായ ജോഹാൻ ജോബ് 720-ൽ 695 മാർക്ക് നേടി കേരളത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി.
കേരളത്തിൽ ഒന്നാം റാങ്ക് നേടിയ ജോഹാൻ ജോബ്, ചങ്ങനാശ്ശേരി സ്വദേശിയും ബാംഗ്ലൂർ ഹുളിമാവിൽ താമസക്കാരനുമായ വിപ്രോ ഉദ്യോഗസ്ഥൻ ജോബ് കെ. ജോസഫിന്റെയും അധ്യാപികയായ ആൻ നീതു മാത്യുവിന്റെയും മകനാണ്. അഖിലേന്ത്യാ തലത്തിൽ 69 ആം റാങ്കാണ് ജൊഹാൻ നേടിയത്. ബാംഗ്ലൂർ പ്രസിഡൻസി സ്കൂളിലെ പഠനത്തോടൊപ്പം രണ്ടു വർഷമായി ബ്രില്യന്റിൽ ഓൺലൈനായി എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു ജൊഹാന്‍.
എട്ടാം ക്ലാസ് വിദ്യാർത്ഥിയായ റയാൻ ജോബ് ഏക സഹോദരനാണ്. 720-ൽ 692 മാർക്കോടെ നീരജ് ബി. കേരള മെഡിക്കൽ രണ്ടാം റാങ്കും നേടി. കൊല്ലം കരുനാഗപ്പള്ളി ബിന്ദുഭവനിൽ സർക്കാർ ഉദ്യോഗസ്ഥനായ ബിജോ ജിയോടെയും സ്റ്റാഫ് നഴ്സായ രേഖ എസിന്റെയും മകനാണ് നീരജ് ബി. മാന്നാനം കെ.ഇ. സ്കൂളിൽ പ്ലസ് ടു പഠനത്തോടൊപ്പം ബ്രില്യന്റ് സ്റ്റഡി സെന്ററിൽ നീറ്റ് എൻട്രൻസ് പരിശീലനം നേടിവരികയായിരുന്നു. മൂന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർത്ഥി നിരഞ്ജൻ ബി. ഏക സഹോദരനാണ്. 720-ൽ 686 മാർക്കോടെ നിവേദിത മനോജ് നായർ കേരള മെഡിക്കൽ മൂന്നാം റാങ്കും, 720-ൽ 685 മാർക്കോടെ മുഹമ്മദ് ഫാദില്‍ നാലാം റാങ്കും, 720-ൽ 683 മാർക്കോടെ തോമസ് കുര്യന്‍ അഞ്ചാം റാങ്കും നേടി.
ഇവർക്ക് പുറമേ, 720-ൽ 677 മാർക്കോടെ മുരളി കൃഷ്ണ അശോക് കേരള മെഡിക്കൽ എട്ടാം റാങ്കും, 720-ൽ 675 മാർക്കോടെ ലാറിൻ മുഹമ്മദ് കേരള മെഡിക്കൽ പത്താം റാങ്കും കരസ്ഥമാക്കി. കേരളത്തിലെ ആദ്യ 100 റാങ്കിനുള്ളിൽ 69 പേർ ബ്രില്യന്റിൽ നിന്നുള്ളവരാണ്. കൂടാതെ 500 റാങ്കിനുള്ളിൽ 353 പേരും, 1000 റാങ്കിനുള്ളിൽ 710-ഓളം പേരും, 2000 റാങ്കിനുള്ളിൽ 1425-ഓളം പേരും ബ്രില്യന്റിലെ പരിശീലനത്തിലൂടെ ഉന്നത വിജയം കൈവരിച്ചു. മികച്ച വിജയം നേടിയ എല്ലാ വിദ്യാർത്ഥികളെയും ബ്രില്യന്റ് ഡയറക്ടർമാരും അധ്യാപകരും അഭിനന്ദിച്ചു.