കായംകുളത്തെ എൽമെക്സ് മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അഡ്വാൻസ്ഡ് കാർഡിയാക് കെയർ സെന്‍റർ തുറന്നു. മന്ത്രി എം. ലിജു ഉദ്ഘാടനം ചെയ്തു. ലോകോത്തര കാത്ത് ലാബ്, IVUS+OCT, ലേസർ ആൻജിയോപ്ലാസ്റ്റി എന്നിവയ്ക്കൊപ്പം കാർഡിയാക്, വാസ്കുലാർ, തൊറാസിക് ശസ്ത്രക്രിയാ സൗകര്യങ്ങളും ഈ വിഭാഗത്തിലുണ്ടാകും. ചടങ്ങിൽ എൽമെക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.ഡി.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി.പ്രശാന്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്.താഹ തുടങ്ങിയവർ പങ്കെടുത്തു. 500-ലധികം കിടക്കകളുള്ള എൽമെക്സ് മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2025 നവംബറിലാണ് പ്രവർത്തനം ആരംഭിച്ചത്.