കണ്ണൂര്‍ ജില്ലയില്‍ പുതിയ അഞ്ച് ബ്രാഞ്ചുകള്‍ ഒരേ ദിവസം തുറക്കാനൊരുങ്ങി സൗത്ത് ഇന്ത്യന്‍ ബാങ്ക്. എടൂര്‍, ഉളിക്കല്‍, മാട്ടൂല്‍, മയ്യില്‍, പാനൂര്‍ എന്നിവിടങ്ങളില്‍ പുതിയ ബ്രാഞ്ചുകള്‍ ഓഗസ്റ്റ് 17ന് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്‍റ് അറിയിച്ചു. മന്ത്രി സണ്ണി ജോസഫ്, ഷാഫി പറമ്പില്‍ എം പി, ടി.കെ.ഗോവിന്ദന്‍ എംഎല്‍എ, മാട്ടൂല്‍ പഞ്ചായത്ത് പ്രസിഡന്‍റ് ബി. നസീര്‍ തുടങ്ങിയവരാണ് ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്യുക. വടക്കന്‍ കേരളത്തില്‍ മികച്ച സേവനം ലഭ്യമാക്കാനാണ് പുതിയ ബ്രാഞ്ചുകള്‍ തുറക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു
ENGLISH SUMMARY:
South Indian Bank is opening five new branches in Kannur district on August 17th to enhance its services in North Kerala. These new branches will be located in Edur, Ulikkal, Mattul, Mayyil, and Panur, with inaugurations by local dignitaries