2026-27 സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ മികച്ച പ്രകടനവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്. ബാങ്കിന്റെ അറ്റാദായത്തില്‍ 17.29 ശതമാനം വളർച്ച രേഖപ്പെടുത്തി 377.63 കോടി രൂപയായി. ബാങ്കിന്റെ ആസ്തി ഗുണമേന്മയിലും കാര്യമായ പുരോഗതിയുണ്ടായി. മൊത്തം നിഷ്ക്രിയ ആസ്തി 1.38 ശതമാനമായി കുറഞ്ഞു. നിക്ഷേപങ്ങളിലും വായ്പകളിലും ബാങ്ക് ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. സുസ്ഥിരമായ ലാഭം, മികച്ച ആസ്തി ഗുണമേന്മ, കരുത്തുറ്റ വായ്പാ ശേഖരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന തന്ത്രം തുടരുമെന്ന് എംഡിയും സിഇഒയുമായ പി.ആർ. ശേഷാദ്രി അറിയിച്ചു.