AI Genereted

AI Genereted

  • മില്‍ക്കി മിസ്റ്റിന്‍റെ 1,553 കോടി രൂപയുടെ ഐപിഒ ഓഗസ്റ്റ് 11 മുതല്‍ 13 വരെ നടക്കും. 133 രൂപ മുതല്‍ 140 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്

പ്രാഥമിക ഓഹരി വിപണിയില്‍ ഒന്‍പതു കമ്പനികളുടെ 7,681 കോടി രൂപയുടെ ഓഹരി വില്‍പ്പനയാണ് ഈ വാരം നടക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ടതാണ് ഡയറി പ്രൊഡക്ട് കമ്പനിയായ മില്‍ക്കി മിസ്റ്റിന്‍റേത്. ഓഗസ്റ്റ് 11 ന് ആരംഭിക്കുന്ന ഓഹരി വില്‍പ്പനയിലൂടെ 1,553 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 

യുപിഐയ്ക്ക് ചാര്‍ജ്; പിന്നില്‍ ട്രംപിന്‍റെ സമ്മര്‍ദം; യുപിഐ യു.എസ് കമ്പനികള്‍ക്ക് ഭീഷണി

1428 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടെ കയ്യിലുള്ള 125 കോടി രൂപയുടെ ഓഹരികളുമാണ് ഐപിഒയിലൂടെ വിറ്റഴിക്കുക. 133 രൂപ മുതല്‍ 140 രൂപ നിലവാരത്തിലാണ് ഐപിഒ പ്രൈസ് ബാന്‍ഡ്. 133 രൂപയ്ക്കും 140 രൂപയ്ക്കും ഇടയിലുള്ള വിലയില്‍ നിക്ഷേപകര്‍ക്ക് ഐപിഒയ്ക്ക് അപേക്ഷിക്കാം. 107 ഓഹരികളുള്ള ഒരു ലോട്ടായി മാത്രമെ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഉയര്‍ന്ന ഓഹരി വിലയായ 140 രൂപയില്‍ നിക്ഷേപിക്കാന്‍ കുറഞ്ഞത് 14,980 രൂപ വേണം. 

ഓഗസ്റ്റ് 13 ന് ഓഹരി വില്‍പ്പന അവസാനിക്കും. ഐപിഒ വിലയായ 140 രൂപ പ്രകാരം 10778 കോടി രൂപയാണ് ഇഷ്യുവിന് ശേഷമുള്ള കമ്പനിയുടെ വിപണി മൂല്യം. 14-ാം തീയതി ഓഹരികളുടെ അലോട്ട്മെന്‍റ് നടക്കും. ഐപിഒയില്‍ ഓഹരി ലഭിക്കാത്തവര്‍ക്ക് 17 ന് റീഫണ്ട് ലഭിക്കും. 18 നാണ് ഓഹരിയുടെ ലിസ്റ്റിങ് പ്രതീക്ഷിക്കുന്നത്. ബിഎസ്ഇയിലും എന്‍എസ്ഇയിലും ഓഹരി ലിസ്റ്റ് ചെയ്യും. 

യുപിഐ ഇടപാടിന് ചാര്‍ജ്; ഉപഭോക്താക്കളെ ബാധിക്കില്ലെന്നു പേമെന്‍റ് കൗണ്‍സില്‍ ഓഫ് ഇന്ത്യ

ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ 496.86 കോടി രൂപ വായ്പ തിരിച്ചടവിന് ഉപയോഗിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഈറോ‍ഡിലെ പെരുന്തുരയിലുള്ള പ്ലാന്‍റിന്‍റെ ആധുനികവല്‍ക്കരണത്തിനായി 469.24 കോടി രൂപ കമ്പനി മാറ്റിവെയ്ക്കും. വിസി-കൂളറുകൾ, ഐസ്ക്രീം ഫ്രീസറുകൾ, ചോക്ലേറ്റ് കൂളറുകൾ എന്നിവ സ്ഥാപിക്കുന്നതിന് 155.31 കോടി രൂപയും ബാക്കി തുക പൊതുവായ കോർപ്പറേറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കും. 

കുറഞ്ഞ മാര്‍ജിനുള്ള പാൽ ബിസിനസിന് പകരം മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലാണ് കമ്പനി ശ്രദ്ധിക്കുന്നത്. 2024-26 സാമ്പത്തിക വർഷങ്ങളിൽ വാർഷിക വരുമാന വളർച്ച നിരക്ക് 31.3 ശതമാനമായിരുന്നു. ഇക്കാലയളവിലെ അറ്റാദായം 550 ശതമാനത്തിലധികം വളർന്നു. കമ്പനിയുടെ നിലവിലെ കടം 1,672 കോടി രൂപയാണ്. 2024-26 കാലയളവിൽ നടത്തിയ 1,300 കോടി രൂപയിലധികം വരുന്ന മൂലധന നിക്ഷേപമാണിതില്‍ ഭൂരിഭാഗവും. ഉയർന്ന പലിശനിരക്കുള്ള സ്വകാര്യ വായ്പകൾ തിരിച്ചടയ്ക്കാൻ പദ്ധതിയിട്ടിരിക്കുന്നതിനാൽ ഐപിഒയ്ക്ക് ശേഷം കമ്പനിയുടെ കടം 30 ശതമാനത്തോളം കുറവ് വരും. 2025-26 കാലത്തെ 3.6 മടങ്ങായിരുന്ന ഡെബ്റ്റ് ഇക്വിറ്റി അനുപാതം ഐ.പി.ഒയ്ക്ക് ശേഷം 0.12 മടങ്ങായി കുറയും. 

140 രൂപ എന്ന ഐപിഒ വില പ്രകാരം മില്‍ക്കി മിസ്റ്റിന്‍റെ പിഇ അനുപാതം 84.9 മടങ്ങാണ്. അറ്റാദായം വര്‍ധിപ്പിക്കാനും വായ്പ തിരിച്ചടവിലൂടെ പലിശ ലാഭിക്കാനും സാധിച്ചാല്‍ 2027 സാമ്പത്തിക വര്‍ഷത്തിലെ പിഇ അനുപാതം കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചേക്കും. 

140 രൂപ ഉയര്‍ന്ന ഐപിഒ വില നിശ്ചയിച്ച മില്‍കി മിസ്റ്റിന് ഗ്രേ മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡുണ്ട്. ഓഹരി വില്‍പ്പന ആരംഭിക്കുന്നതിന് മുന്‍പ് 24 രൂപയാണ് ഓഹരിക്ക് ഗ്രേ മാര്‍ക്കറ്റില്‍ കാണിക്കുന്ന പ്രീമിയം. അതായത് ഓഹരി 164 രൂപ നിലവാരത്തില്‍ ലിസ്റ്റ് ചെയ്തേക്കും എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 

മെയിന്‍ബോര്‍ഡ് ഐപിഒ

* മോൾബിയോ ഡയഗ്നോസ്റ്റിക്സ് – ഓഗസ്റ്റ് 10-12

* ധൂത് ട്രാൻസ്മിഷൻ– ഓഗസ്റ്റ് 10-12

* ഷിപ്‌റോക്കറ്റ്– ഓഗസ്റ്റ് 12-14

*ബെഹാരി ലാൽ എൻജിനീയറിങ് – ഓഗസ്റ്റ് 12-14

എസ്എംഇ ഐപിഒ

* ഷാം ഫോം – ഓഗസ്റ്റ് 11-13

* ഫാസിനേറ്റ് ടെക്സ്റ്റൈൽസ്– ഓഗസ്റ്റ് 11-13

* പ്രമോദിനി മെഡികെയർ– ഓഗസ്റ്റ് 12-14

* ക്യു ആൻഡ് ടി ഫുഡ്സ്– ഓഗസ്റ്റ് 12-14

ENGLISH SUMMARY:

Milky Mist Dairy Food is launching its initial public offering on August 11 to raise 1,553 crore rupees, with the subscription window closing on August 13. The IPO features a price band ranging from 133 to 140 rupees per share, requiring a minimum investment of 14,980 rupees for a lot of 107 shares. The company plans to utilize the net proceeds primarily for debt repayment, plant modernization, and expanding its infrastructure for value-added dairy products. Ahead of its debut on the BSE and NSE expected on August 18, the stock is witnessing strong demand in the grey market with a healthy premium.