പരിസ്ഥിതി സംരക്ഷണത്തിനും ഊർജ്ജസ്വയം പര്യാപ്തതയ്ക്കും പുതിയ ദിശ തുറന്ന് തൃശൂരിലെ സ്റ്റാർ പൈപ്പ്സ് ആൻഡ് ഫിറ്റിങ്സ്. ഒരു മെഗാവാട്ട് സോളർ പവർ പ്ലാന്‍റിന്‍റെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർവഹിച്ചു. പരിസ്ഥിതി സൗഹാര്‍ദ വ്യവസായ വികസനമാണ് സോളർ പ്ലാന്‍റിലൂടെ ലക്ഷ്യമിടുന്നതെന്ന് മാനേജ്മെന്‍റ് വ്യക്തമാക്കി.

തൃശൂരിലെ ഏറ്റവും വലിയ സോളർ പദ്ധതിയാണിത്. ചൂലിശ്ശേരി പ്ലാന്‍റിലാണ് സോളർ പദ്ധതി സ്ഥാപിച്ചത്. ഈ പദ്ധതി നാടിനു മാതൃകയാണെന്ന് പറഞ്ഞ മന്ത്രി സണ്ണി ജോസഫ് മാനേജ്മെന്‍റിന് ആശംസ അറിയിച്ചു.

സ്റ്റാർ പൈപ്പ്സ് ആൻഡ് ഫിറ്റിങ്സ് ഗ്രൂപ്പ് ചെയർപേഴ്സൺ റോസി പോൾ മന്ത്രിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.സ്റ്റാർ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ ബോബി പോൾ, ആന്‍റോണിയോ പോൾ എന്നിവർ സോളർ പവർ പദ്ധതിയുടെ പ്രത്യേകതകളും സ്ഥാപനത്തിന്‍റെ ഹരിത ഊർജ ലക്ഷ്യങ്ങളും വിശദീകരിച്ചു.

 വടക്കാഞ്ചേരി എംഎൽഎ സേവിയർ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചൂലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി ഹരിദാസ്, തൃശൂർ ഡിസിസി പ്രസിഡന്‍റ് ജോസഫ് ടാജറ്റ് എന്നിവർ സംസാരിച്ചു. നവീന സാങ്കേതിക വിദ്യയുടെ ഭാഗമായി നിർമ്മിച്ച ഈ പദ്ധതിയ്ക്ക് നിരവധി പേർ ആശംസ നേർന്നു. 

ENGLISH SUMMARY:

Star Pipes and Fittings has inaugurated a one-megawatt solar power plant in Thrissur, marking a significant step towards environmental protection and energy self-sufficiency. This initiative aims to promote eco-friendly industrial development and is considered a model project for the region.