പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്സിജന്‍റെ 47-ാമത് ഷോറൂം കോട്ടയം ഏറ്റുമാനൂരിൽ പ്രവർത്തനം ആരംഭിച്ചു. എം.സി റോഡിൽ 101 കവലയ്ക്ക് സമീപമുള്ള പുതിയ ഷോറൂം മന്ത്രി അഡ്വ. മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ ടോമി പുളിമാന്‍തുണ്ടം, മുന്‍ മന്ത്രി വി.എന്‍.വാസവന്‍, റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ എന്‍.ഹരി, കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത്, അസീസ് കുമാരനല്ലൂര്‍, ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഓക്‌സിജന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്‍റ് ജിബിന്‍ കെ.തോമസ്, ഓക്‌സിജന്‍ ഫിനാന്‍സ് വൈസ് പ്രസിഡന്‍റ് സുനില്‍ വര്‍ഗീസ്, ഓക്‌സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും വിലക്കുറവും ഏർപ്പെടുത്തിയിട്ടുണ്ട്. ഓണം ഓഫറുകളുടെ ഭാഗമായി ഥാർ, ബിഎംഡബ്ല്യു ബൈക്ക് അടക്കം 30 കോടി രൂപയുടെ സമ്മാനങ്ങൾ നേടാനുള്ള അവസരവും ഉപഭോക്താക്കൾക്കുണ്ട്. കുറഞ്ഞ തവണ വ്യവസ്ഥയിൽ ഉല്‍പ്പന്നങ്ങൾ വാങ്ങാനും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് വായ്പ നേടാനും സൗകര്യമുണ്ട്.