വിദ്യാഭ്യാസരംഗത്ത് സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ തുറന്ന് ജി–ടെക് എഡ്യൂക്കേഷന്‍. എ.ഐ അധിഷ്ഠിത ഇന്ററാക്ടീവ് പഠനാനുഭവം വിദ്യാര്‍ഥികള്‍ക്ക് ഒരുക്കുന്നതിനായി വൈബ് കിഡ്സ്, ലെസന്‍സ് ഡോട്ട് നെറ്റ് എന്നിവയുടെ ലോഞ്ചിങ് കോഴിക്കോട്ട് നടന്നു. സിബിഎസ്ഇ–എൻഇപി പാഠ്യപദ്ധതിക്ക് അനുസൃതമായി മൂന്നുമുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി എ.ഐ അധിഷ്ഠിത ഇന്ററാക്ടീവ് പഠനസംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്ന് മാനേജിങ് ഡയറക്ടര്‍ മെഹറൂഫ് മണലൊടി പറഞ്ഞു. ജിടെക് ലെസൻസിന്റെ പ്രകാശനം ഫാത്തിമ തഹ്ലിയ എം.എല്‍.എ നിർവഹിച്ചു. മാർക്കറ്റിങ് മാനേജർ അൻവർ സാദിഖ്, എച്ച്.ഒ.ഡി ജോസഫ് തോമസ് എന്നിവർ പങ്കെടുത്തു.