oxygen

TOPICS COVERED

ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ട്‌സ് ഷോറൂമുകളില്‍ ന്യുജെന്‍ ഓണം 2026 ക്യാംപയിന് തുടക്കമായി. കോട്ടയം കുമരകത്ത് നടന്ന ഓണം കിക്ക് ഓഫ് പരിപാടിയില്‍ നടിയും ഓക്സിജൻ ബ്രാൻഡ് അംബാസിഡർമാരിൽ ഒരാളുമായ മമിത ബൈജു ന്യുജെന്‍ ഓണം 2026 ലോഗോ പ്രകാശനം ചെയ്തു. പിന്നണി ഗായിക സിതാര കൃഷ്‌ണകുമാർ പാടിയ ഓക്സിജൻ ഓണം ക്യാംപയിന്‍ തീം സോങ്ങിന്‍റെ പ്രകാശനവും  മമിത ബൈജു നിർവഹിച്ചു. ഥാര്‍ റോക്‌സ്, ബിഎംഡബ്ല്യു ബൈക്ക്, സ്വര്‍ണനാണയങ്ങള്‍, വിദേശയാത്രകള്‍, ഡയമണ്ട് നെക്ലെയ്‌സുകള്‍ ഉള്‍പ്പെടെ മുപ്പതു കോടി രൂപയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നതെന്ന് ഓക്‌സിജന്‍ ഗ്രൂപ്പ് സിഇഒ ഷിജോ കെ.തോമസ് പറഞ്ഞു.

ENGLISH SUMMARY:

Oxygen Newgen Onam 2026 campaign has launched at Oxygen Digital Experts showrooms, featuring Mamitha Baiju and Sithara Krishnakumar. Customers can win prizes worth thirty crore rupees, including cars, bikes, gold coins, and foreign trips.