ഓണഘോഷങ്ങളുടെ മുന്നോടിയായി മെഗാ ചൂണ്ടയിടൽ മത്സരം നടത്തി ആലപ്പുഴ എരമല്ലൂരിലെ വിശ്വഗാഥ സാംസ്കാരിക വേദി. എരമല്ലൂർ പൊരുംതോടിൻ കരയിൽ നടന്ന വാശിയേറിയ ചൂണ്ടയിടൽ മത്സരത്തിൽ ഒട്ടേറെപ്പേരാണ് പങ്കെടുത്തത്.
കുട്ടികളും മുതിർന്നവരും ഉൾപ്പെടെ മൂന്നുറോളം ആളുകൾ ചുണ്ടയുമായി ഒരു തോടിൻ്റെ കരയിൽ. ഒരു മണിക്കൂർ കൊണ്ട് ഏറ്റവും അധികം മീൻ പിടിക്കുന്നവർ വിജയിക്കും. എല്ലാവരും മത്സരിച്ചുള്ള മീൻ പിടുത്തം. ചിലരുടെ ചൂണ്ടയിൽ ഒന്നിൽ കൂടുതൽ മീൻ കിട്ടിയപ്പോൾ ഒരു പരലിനെ പോലും കിട്ടാതെ തോറ്റു പിൻമാറിയവരും ഉണ്ട്.
നിശ്ചിത സമയത്ത് 18 മീനുകൾ പിടിച്ചെടുത്ത കുമ്പളം സ്വദേശി അനൂപ് മത്സരത്തിൽ വിജയിച്ചു 9999 രൂപയാണ് മികച്ച ചൂണ്ടക്കാരനു സമ്മാനമായി കിട്ടിയത്. ഓണഘോഷങ്ങളുടെ മുന്നോടിയായണ് വിശ്വഗാഥ സാംസ്കാരിക വേദി മെഗാ ചൂണ്ടയിടൽ മത്സരം നടത്തിയത്