amera

TOPICS COVERED

അമേര ജ്വല്ലറിയുടെ പുതിയ ഷോറൂം കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു. എറണാകുളം എം ജി റോഡിലെ പുതിയ ഷോറുമിന്റെ ഉദ്ഘാടനം ഷീല കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി നിർവഹിച്ചു. പോൾക്കി, ഡയമണ്ട്സ്, ബ്രൈഡൽ ജ്വല്ലറികളുടെ വിപുലമായ ശേഖരമാണ് പുതിയ ഷോറൂമിൽ ഉള്ളത്. 40 വർഷത്തെ പാരമ്പര്യമുള്ള ഇടിമണ്ണിക്കൽ ജ്വല്ലറി കുടുംബത്തിൽ നിന്നുള്ള അമേര ജ്വല്ലറിയുടെ രണ്ടാമത്തെ ഷോറൂം ആണ് കൊച്ചിയിലേത്. ബിസിനസ് മേഖലയിൽ തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളായ ഷീല കൊച്ചൗസേഫും പൂർണിമ ഇന്ദ്രജിത്തും ഷോറൂം ഉദ്ഘാടനം ചെയ്തു. നടൻ സിജോയ് വർഗീസ് ആദ്യ വില്പന നടത്തി. ഇടിമണ്ണിക്കൽ ജ്വല്ലറി എം ഡി സണ്ണി തോമസ് ഇടിമണ്ണിക്കൽ, ഡയറക്ടർമാരായ നീമ റോസ് ജോസഫ്, നിയ അന്ന ജോസഫ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. 

ENGLISH SUMMARY:

Amera Jewellery has opened its new showroom in Kochi, marking a significant addition to the city's luxury retail landscape. Located on MG Road, the showroom features an extensive collection of Polki, diamond, and bridal jewellery, extending the legacy of the 40-year-old Etimannil Jewellery family.