ട്രെയിലർ ലോഞ്ചിനിടെ ഡാൻസ് ചെയ്ത് കുഞ്ചാക്കോ ബോബൻ. കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഉന്മാദം' എന്ന പുതിയ മലയാളചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലറാണ് കുഞ്ചാക്കോ ബോബന്‍റെ ചുവടുകൾക്കൊപ്പം പ്രേക്ഷകരിൽ എത്തിയത്. 31ന് ചിത്രം തിയറ്ററുകളിലെത്തും.
കുഞ്ചാക്കോ ബോബനും ലിജോമോള്‍ ജോസുമാണ് ഉന്മാദത്തിലെ പ്രധാന കഥാപാത്രങ്ങൾ. കൊച്ചി ലുലു മാളിൽ ആരാധകർക്ക് മുൻപിലായിരുന്നു ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കിയത്.
ഷാഹി കബീർ തിരക്കഥ എഴുതി കിരൺ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉന്മാദം. സിദ്ദിഖ്, സുധീഷ്, വിശാഖ് നായർ, സാബു മോൻ, കോട്ടയം നസീർ തുടങ്ങി ഒട്ടേറെ പേർ ചിത്രത്തിലുണ്ട്. കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ നീർമാതാക്കളും റാം മിർച്ചന്ദാനി, രാജേഷ് മേനോൻ എന്നിവർ സഹനിർമാതാക്കളുമായ ചിത്രം 31-ന് തിയറ്ററുകളിൽ എത്തും.