mazhavil-award

അപൂര്‍വ താരനിരയുമായി മഴവില്‍ എന്‍റര്‍ടെന്‍റയിന്‍മെന്റ് അവാര്‍ഡ് 2026 ഇന്നും നാളെയും സംപ്രേഷണം ചെയ്യും. മമ്മൂട്ടിയാണ് ഇത്തവണ എന്‍റര്‍ടെയ്നര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം നേടിയത്. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിന് പ്രത്യേക ആദരം സമര്‍പ്പിച്ചു.

സംഗീതവും നൃത്തവും ചിരിയും നിറഞ്ഞ ആഘോഷ രാവ്. പ്രതിഭാ സമ്പന്നരുടെ സാന്നിദ്ധ്യം കൊണ്ട് അനുഗ്രഹീതമായ വിനോദ വിരുന്ന്. മഴവില്‍ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ്സ് 2026 ഇന്നു മുതല്‍ പ്രേക്ഷകരിലേക്ക്.

 

'കളങ്കാവൽ', 'പാട്രിയറ്റ്' എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് 'ദി എന്റർടെയ്നർ ഓഫ് ദ ഇയർ–ആക്ടർ' പുരസ്കാരം സമ്മാനിച്ചത്. ഫാൽക്കെ പുരസ്കാരജേതാവ് മോഹന്‍ലാലിന് നടി ഷീലയും മമ്മൂട്ടിയും ചേര്‍ന്ന് ആദരമര്‍പ്പിച്ചു. 

വാഴ2 ആണ് മികച്ച ചിത്രം. ദൃശ്യം 3 മികച്ച സീക്വല്‍. മാസ്റ്റര്‍ എന്‍റര്‍ടെയിനര്‍ പുരസ്കാരങ്ങള്‍ക്ക് നടന്‍ മുകേഷ്, സംവിധായകന്‍ കമല്‍ എന്നിവരും അള്‍ട്ടിമേറ്റ് എന്‍റര്‍ടെയിനര്‍ അവാര്‍ഡിന് ബാലചന്ദ്രമേനോനും അര്‍ഹരായി. ലാലു അലക്സ്, വിനീത്, കലാരഞ്ജിനി, ഷറഫുദീന്‍, സൈജു കുറുപ്പ്,  കലാഭവന്‍ ഷാജോണ്‍, ഫര്‍സാന പാലത്തിങ്കല്‍, തുടങ്ങിയവരും അവാര്‍ഡുകള്‍ നേടി. നവ്യ നായർ, സ്വാസിക, മാളവിക മേനോൻ, നിഖില വിമൽ തുടങ്ങിയവര്‍ അവതരിപ്പിച്ച നൃത്തം അവാര്‍ഡ് നിശക്ക് മിഴിവേകി. എം .ജി. ശ്രീകുമാർ മോഹൻലാലിന്റെ ഗാനങ്ങൾ കോർത്തിണക്കിയ പ്രത്യേക മെഡ്ലിയുമായി എത്തി. 

മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സ് മുഖ്യ പ്രായോജകരായ പരിപാടിയില്‍ ഐബിഎസ് അക്കാദമി, യുജിഎസ് ഗോള്‍ഡ് ലോണ്‍, മൈജി ഫ്യൂച്ചര്‍ തുടങ്ങിയവര്‍ സഹപ്രായോജകരായെത്തുന്നു. മഴവില്‍ എന്‍റര്‍ടെയിന്‍മെന്റ് അവാര്‍ഡ്സ് മനോരമ മാക്സിലും ലഭ്യമാണ്.

ENGLISH SUMMARY:

Mazhavil Entertainment Awards 2026 will broadcast today and tomorrow, celebrating Malayalam cinema's finest. Mammootty was honored as Entertainer of the Year, and Mohanlal received a special tribute for his Dada Saheb Phalke Award.