pala-brilliance

2026 ഓൾ ഇന്ത്യാ മെഡിക്കൽ നീറ്റ് പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിന് മികച്ച നേട്ടം. ബ്രില്ല്യന്റിലെ വിദ്യാർത്ഥി ജൊഹാൻ ജോബ് അഖിലേന്ത്യാതലത്തിൽ 69-ാം റാങ്കോടെ മികച്ച വിജയം കരസ്ഥമാക്കി. അഖിലേന്ത്യാ തലത്തിൽ 89-ാം റാങ്കോടെ ബി.നീരജ് കേരളത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി. കേരളത്തിലെ ആദ്യ പത്തിൽ ഏഴ് റാങ്കും ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാർത്ഥികള്‍ക്കാണ്. എൻട്രൻസ് പരിശീലന രംഗത്ത് വീണ്ടും ചരിത്രം കുറിക്കുകയാണ് പാലാ ബ്രില്ല്യന്റ്. ഇത്തവണത്തെ നീറ്റ് പ്രവേശന പരീക്ഷയില്‍ മികച്ച നേട്ടമാണ് കൈവരിച്ചത്. അഖിലേന്ത്യാ തലത്തിൽ ആദ്യ 500 റാങ്കിനുള്ളിലെ 11 പേരും ബ്രില്യന്റിലെ വിദ്യാര്‍ഥികളാണ്. 

നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ 69-ാം റാങ്ക് കരസ്ഥമാക്കിയ ജൊഹാൻ ജോബ് ചങ്ങനാശ്ശേരി സ്വദേശി ജോബ് കെ. ജോസഫിന്റെയും ആൻ നീതു മാത്യുവിൻ്റെയും മകനാണ്. ബാംഗ്ലൂർ പ്രസിഡൻസി സ്‌കൂളിലെ പഠനത്തോടൊപ്പം രണ്ടുവർഷമായി ബ്രില്ല്യൻ്റിൽ ഓൺലൈനായി എൻട്രൻസ് പരിശീലിച്ചു.

720ൽ 692 മാർക്കോടെ കേരളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നീരജ് ബി. കൊല്ലം കരുനാഗപ്പള്ളി ബിന്ദുഭവനിൽ ബിജോ ജിയുടെയും  രേഖ എസ്.ന്റെയും മകനാണ്. മാന്നാനം കെ ഇ സ്‌കൂളിലെ പ്ലസ്‌ടുപഠനത്തോടൊപ്പമാണ് ബ്രില്യന്റില്‍ പരിശീലനം നേടിയത്.

തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയായ നിവേദിത മനോജ് നായർ അഖിലേന്ത്യാതലത്തിൽ 169-ാം റാങ്ക് നേടി.ബ്രില്ല്യന്റിലെ ഒരു വർഷത്തെ പരിശീലനത്തിലൂടെയാണ് നിവേദിത ഉന്നത വിജയം നേടിയത്. കോഴിക്കോട് വില്ല്യാപ്പള്ളി സ്വദേശി മുഹമ്മദ് ഫാദിൽ അഖിലേന്ത്യാതലത്തിൽ 183-ാം റാങ്ക് കൈവരിച്ചു. ഒരുവർഷമായി ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലായിരുന്നു നീറ്റ് പരിശീലനം. 720ൽ 683 മാർക്കോടെ തോമസ് കുര്യൻ അഖിലേന്ത്യാതലത്തിൽ 220-ാം റാങ്ക് സ്വന്തമാക്കി. കണ്ണൂർ പുലിക്കുറുമ്പ സ്വദേശിയായ തോമസ് പ്ലസ്‌ടുപഠനത്തോടൊപ്പമാണ് നീറ്റ് പരിശീലനവും തുടര്‍ന്നത്.

മുരളികൃഷ്‌ണ അഖിലേന്ത്യാതലത്തിൽ 334-ാം റാങ്ക് നേടി. തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്. പ്ലസ്‌ടുപഠനത്തോടൊപ്പം ബ്രില്ല്യന്റ്റ് സ്റ്റഡിസെൻ്ററിലായിരുന്നു നീറ്റ് പരിശീലനം. 675 മാർക്കോടെ മൂവാറ്റുപുഴ സ്വദേശി ലാരിൻ മുഹമ്മദ് 386 -ാം റാങ്ക് കരസ്ഥമാക്കി. ആലപ്പുഴ നീരേറ്റുപുറം സ്വദേശി അച്ചുദ് ശൈലേന്ദർ ഉമേഷ് 397-ാം റാങ്കും തൃശൂർ വടക്കാഞ്ചേരി സ്വദേശി ദേവനാരായണൻ എസ് 411-ാം റാങ്കും നേടി. 

674 മാർക്കോടെ തിരുവനന്തപുരം പോങ്ങുംമൂട് സ്വദേശിയായ ദുർഗ ബി. എസ്. അഖിലേന്ത്യാ തലത്തിൽ 416-ാം റാങ്ക് സ്വന്തമാക്കി. പ്ലസ്ടു പഠനത്തോടൊപ്പം ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലായിരുന്നു പരിശീലനം. 671 മാർക്ക് നേടി സെബിൻ ഇ. അഖിലേന്ത്യാതലത്തിൽ 466 -ാം റാങ്ക് കരസ്ഥമാക്കി. മലപ്പുറം നെല്ലിപ്പറമ്പ് സ്വദേശിയാണ്. അഖിലേന്ത്യാ തലത്തിൽ ആദ്യ 500 റാങ്കിനുള്ളിൽ 11പേരും ബ്രില്ല്യാന്റ് സ്റ്റഡി സെന്ററില്‍ നിന്ന് പരിശീലനം നേടിയവരാണ്. 5000 റാങ്കിനുള്ളിൽ 221 പേരും 10,000 റാങ്കിനുള്ളിൽ 550 ഓളം പേരും 20,000 റാങ്കിനുള്ളിൽ 1200 ഓളം പേരും  ബ്രില്ല്യന്റിലെ പരിശീലനത്തിലൂടെ മികച്ച വിജയം നേടി. നീറ്റ് 2026 പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ബ്രില്ല്യൻ്റ് ഡയറക്ടേഴ്‌സും, അദ്ധ്യാപകരും ചേർന്ന് അഭിനന്ദിച്ചു. 

ENGLISH SUMMARY:

Brilliant Study Centre Palai has achieved outstanding success in the NEET 2026 entrance examination, with students securing top ranks both nationally and within Kerala. The center's comprehensive coaching programs have once again proven effective in guiding students to achieve their medical aspirations.