ലോകകപ്പ് ആവേശം ഇരട്ടിയാക്കാന്‍ മനോരമ ന്യൂസും ഗോപു നന്തിലത്ത് ജി മാർട്ടും ചേർന്ന് ഒരുഗ്രന്‍ മല്‍സരം ഇന്ന് ആരംഭിക്കുകയാണ്. 'പ്രഡിക്ട് ആൻഡ് വിൻ' . അഥവാ പ്രവചന മല്‍സരം. ഇന്നുമുതല്‍ ലോകകപ്പ് ഫൈനല്‍ വരെ തുടര്‍ച്ചയായി പ്രവന മല്‍സരത്തില്‍ പങ്കെടുത്ത് ടാറ്റാ പഞ്ച് കാര്‍ ഉള്‍പ്പെടെ വമ്പന്‍ സമ്മാനങ്ങള്‍ നേടാന്‍ അവസരമുണ്ട്. ഹെലോ കേരളത്തില്‍ പ്രഡിക്ട് ആന്റ് വിന്‍ മല്‍സരത്തിന് തുടക്കമാകുകയാണ്. തൃശൂരില്‍ ഗോപു നന്തിലത്ത് ജി മാര്‍ട്ടില്‍ നിന്ന് ഫുട്ബോള്‍ താരം ഐഎം വിജയന്‍ ലോഞ്ച് പ്രഖ്യാപിക്കും.