കെഎംസിടി എന്‍ജിനീയറിങ് കോളജിലെത്തുന്നവരെ ഇനി സ്വീകരിക്കുക താര. അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന താര (TARA) ഇന്റലിജന്റ് സർവീസ് റൊബോട്ടുകളെ സ്ഥാപനം സ്വന്തമാക്കി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ക്യാംപസിലെത്തുന്ന സന്ദർശകർക്കും അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് റൊബോര്‍ട്ടുകളുടെ സേവനം.  

മനുഷ്യ സഹായമില്ലാതെ സ്വയം പരിസരം തിരിച്ചറിഞ്ഞ് സഞ്ചരിക്കാൻ കഴിയുന്ന ഓട്ടോണമസ് നാവിഗേഷൻ സംവിധാനമാണ് താരയുടെ  പ്രത്യേകത.  വിവിധ കോഴ്‌സുകൾ, അഡ്മിഷൻ നടപടിക്രമങ്ങൾ, ഫീസ് ഘടന, ക്യാമ്പസ് സൗകര്യങ്ങൾ, ലാബുകൾ, ഹോസ്റ്റൽ, ലൈബ്രറി, പ്ലേസ്മെന്റ് സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങൾ ഇനി താരയോട് ചോദിച്ചാല്‍ മതി. ഭാവി സാങ്കേതികവിദ്യകളെ നേരിട്ട് വിദ്യാര്‍ഥികളില്‍ എത്തിക്കുക എന്നതും ലക്ഷ്യമാണ്. 

KMCT Engineering College welcomes visitors with TARA, an advanced AI robot. This intelligent service robot utilizes cutting-edge artificial intelligence to provide easy and quick access to admission-related information for students, parents, and visitors.: