യൂറോപ്യന്‍ ടൂറിസം ഗ്രൂപ്പ് രംഗത്തെ പ്രമുഖരായ സ്വിട്രസ് ഹോളിഡേയ്സ് ‘സ്വിട്രസ് ഏഷ്യ’ എന്ന പേരില്‍ പുതിയ ബ്രാന്‍ഡ് ആരംഭിക്കുന്നു. പ്രവര്‍ത്തനം ഏഷ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് എത്തുന്നത്. ജപ്പാന്‍, ചൈന, സിംഗപ്പുര്‍, മലേഷ്യ,ദക്ഷിണകൊറിയ, വിയറ്റ്നാം, ബാലി, തായ്ലന്‍ഡ് എന്നിവയാണ് ആദ്യഘട്ടത്തില്‍ സ്വിട്രസ് ഏഷ്യ കേന്ദ്രീകരിക്കുന്ന ലക്ഷ്യസ്ഥാനങ്ങള്‍. ആദ്യ ഗ്രൂപ്പ് ടൂര്‍ പദ്ധതികള്‍, യാത്രാ കലണ്ടര്‍, പ്രത്യേക ലോഞ്ച് ഓഫറുകള്‍ എന്നിവ അടുത്തയാഴ്ച പ്രഖ്യാപിക്കും. യൂറോപ്യന്‍ ടൂറിസം മേഖലയിലെ വിശ്വാസ്യതയും പ്രവര്‍ത്തനപരിചയവും ഏഷ്യന്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് സ്വിട്രസ് ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ജോബി കൈപ്പങ്ങല്‍ ജോര്‍ജ് പറഞ്ഞു.