അറുപത് വർഷത്തെ സേവന പാരമ്പര്യമുള്ള താഴയിൽ ഫിനാൻസിന്റെ പുതിയ ശാഖ തമിഴ്നാട്ടിലെ കരൂരിൽ പ്രവർത്തനം ആരംഭിച്ചു. പോപ്പി മാട്രെസ് മാനേജിങ് ഡയറക്ടർ ആർ. ബാലമുരുകൻ ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ താഴയിൽ ഫിനാൻസ് മാനേജിങ് ഡയറക്ടർ ജിനോയ് ജോൺ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കാർത്തിക് സുന്ദരപാണ്ഡ്യൻ, കരൂർ ജില്ലാ സെക്രട്ടറി എൻ. പ്രേംനാഥ്, കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഉപഭോക്താക്കളുടെ വിവിധ സാമ്പത്തിക ആവശ്യങ്ങൾ പരിഗണിച്ച് വ്യത്യസ്ത തരത്തിലുള്ള സ്വർണപ്പണയ വായ്പാ പദ്ധതികൾ താഴയിൽ ഫിനാൻസിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
തമിഴ്നാട്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കരൂർ ശാഖ ആരംഭിച്ചതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. വരും വർഷങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ശാഖകൾ ആരംഭിക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മാനേജിങ് ഡയറക്ടർ ജിനോയ് ജോൺ പറഞ്ഞു.