blitz

TOPICS COVERED

ബ്ലിറ്റ്സ് പെയിന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പുതിയ ഉൽപ്പന്ന ശ്രേണിയായ "ബ്ലിറ്റ്സ് പെർഫോർമൻസ് കോട്ടിംഗ്സ്" വിപണിയിലെത്തി. ഷൊർണൂരിലെ കുളപ്പുള്ളിയിലുള്ള കമ്പനിയുടെ അത്യാധുനിക നിർമ്മാണ യൂണിറ്റിൽ നടന്ന ചടങ്ങിൽ മൗറീഷ്യസ്-ഇന്ത്യ ഓണററി ട്രേഡ് കമ്മീഷണറും ബ്ലിറ്റ്സ് പെയിന്റ്സ് മാനേജിംഗ് ഡയറക്ടറുമായ അഡ്വ. ഡോ. പി. കൃഷ്ണദാസ് പുതിയ പ്രൊഡക്ടിൻ്റെയും നിർമ്മാണ യൂണിൻ്റെയും ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ പാലക്കാട് ലോക്സഭാ എം.പി. വി.കെ. ശ്രീകണ്ഠൻ പുതിയ ബ്ലിറ്റ്സ് പെർഫോർമൻസ് കോട്ടിംഗ്സ് ഏറ്റുവാങ്ങി.പുതിയ പ്രൊഡക്ടിൻ്റെ ആദ്യ വിൽപ്പന ഷൊർണൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ. പി. നിർമല നടത്തി. കമ്പനിയുടെ ഏറ്റവും പുതിയ ഉൽപ്പന്നം കാറ്റലോഗ്, വാർഡ് കൗൺസിലർ പി. സതീഷ് പ്രകാശനം ചെയ്തു.