പിട്ടാപ്പിള്ളിൽ ഏജൻസീസിൻ്റെ അങ്കമാലി ഷോറൂമിൻ്റെ വാർഷികാഘോഷം സംഘടിപ്പിച്ചു. മുൻ നഗരസഭ വൈസ് ചെയർമാനും, കൗൺസിലറുമായ ബിജു പൗലോസ് വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തിൻ്റെയും, കാൽപന്തും കലക്കൻ ഓഫറിൻ്റെയും ഭാഗമായി ഷോറൂമിൽ ഉപഭോക്താക്കൾക്കായി നിരവധി ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.
അങ്കമാലി സെൻ്റ് ജോർജ്ജ് ബസിലിക്ക സഹവികാരി ഫാ.ഷെറിൻ മാടവന ആശീർവാദ കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ നഗരസഭ കൗൺസിലർ ജാൻസി അരിയ്ക്കൽ, അയ്യംമ്പുഴ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് പി. രമേശ്, മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് ജോഡി പോൾ, പിട്ടാപ്പിള്ളിൽ ഏജൻസീസ് ഡയറക്ടർമാരായ കിരൺ വർഗീസ്, അജോ തോമസ്, ഫ്രാൻസിസ് പിട്ടാപ്പിളളിൽ തുടങ്ങിയവർ സംസാരിച്ചു.