രാജ്യത്തെ മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി പുറത്തിറക്കിയ വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു. കൊച്ചിയിൽ ഡിഷ് ടിവി സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് എന്നിവരാണ് സ്മാർട്ട് ടിവി അവതരിപ്പിച്ചത്. പ്രാദേശിക ഉള്ളടക്കത്തിന് പുറമെ ലൈവ് ടെലിവിഷൻ ചാനലുകൾ, ഒടിടി പ്ലാറ്റ്ഫോമുകൾ, കായിക സംപ്രേഷണം എന്നിവ ഏകജാലക സംവിധാനത്തിലൂടെ ലഭ്യമാകുന്ന 'ഇന്റഗ്രേറ്റഡ് എന്റർടൈൻമെന്റ് ഇക്കോസിസ്റ്റം' രീതിയിലാണ് വി ഇസഡ് വൈ സ്മാർട്ട് ടിവികളുടെ രൂപകൽപന.