pala-briliant-0980iy7tgtf

TOPICS COVERED

2026-ലെ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാഫലത്തില്‍ മിന്നുംവിജയവുമായി പാലാ ബ്രില്ല്യന്‍റ് സ്റ്റഡി സെന്റര്‍ കേരളത്തിന്‍റെ അഭിമാനമായി മാറി. അഖിലേന്ത്യാതലത്തില്‍ ആദ്യ ആയിരം റാങ്കുകളില്‍ ആറ് വിദ്യാര്‍ഥികളെ എത്തിക്കാന്‍ പാലാ ബ്രില്യന്‍റ് സെന്‍ററിന് കഴിഞ്ഞു.

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി-കളിൽ ബിരുദപഠനത്തിന് പ്രവേശനം നേടുന്നതിനായുള്ള 2026-ലെ ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്തിന് അഭിമാനമായി പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍. ദേശീയതലത്തില്‍ 134ാം റാങ്ക് കരസ്ഥമാക്കി റോഷന്‍ രാജു കേരളത്തില്‍ ഒന്നാമനായി. അഖിലേന്ത്യാതലത്തില്‍ ആദ്യ 1000 റാങ്കുകളില്‍ ആറ് വിദ്യാര്‍ഥികളെ അണിനിരത്തിയാണ് പാലാ ബ്രില്യന്‍റ് വീണ്ടും വിജയം സൃഷ്ടിച്ചത്. 

എറണാകുളം അങ്കമാലി സ്വദേശിയും കെ.എസ്.എഫ്. ഇ മാനേജരുമായ രാജു കെ.കെയുടെയും അധ്യാപിക ജാസ്മിന്‍ െക.വിയുടെയും മകനായ റോഷന്‍, മാന്നാനം കെ.ഇ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പമാണ് ബ്രില്യന്‍റില്‍ പരിശീലനം നേടിയത്. ഈ വര്‍ഷത്തെ ജെഇഇ മെയിനില്‍ റോഷന് 699ാം റാങ്ക് ഉണ്ടായിരുന്നു. 

വൈഷ്ണവ് ഇ.എന്‍.കെ,  ഓള്‍ ഇന്ത്യ റാങ്ക് 543. തൃശൂര്‍ സ്വദേശി. തൃശൂര്‍ ദേവമാതാ സിഎംഐ പബ്ലിക് സ്കൂളിലെ പ്ലസ്ടു പഠനത്തിനൊപ്പം ബ്രില്യന്‍റില്‍ പരിശീലനം നേടി. ജെഇഇ മെയിന്‍ റാങ്ക് 454അമിത് ആന്‍റണി, ഓൾ ഇന്ത്യ റാങ്ക്   856: കളമശ്ശേരി രാജഗിരി പബ്ലിക്സ്കൂളിലെ പ്ലസ്ടുപഠനത്തോടൊപ്പം പരിശീലനംനേടി. ജെഇഇ

മെയിൻറാങ്ക്: 263.ജേക്കബ് സോബി മഠത്തില്‍, ഓൾ ഇന്ത്യ റാങ്ക്  882: മാന്നാനം കെ.ഇ സ്കൂളിലെ പ്ലസ്ടു പഠനത്തോടൊപ്പം പരിശീലനം നേടി. ജെഇഇ റാങ്ക് 1172നിരഞ്ജൻ ജെ.പിള്ള,ഓൾ ഇന്ത്യ റാങ്ക്883: മാന്നാനം കെ. ഇ .സ്കൂളിലെ പ്ലസ്ടുപഠനത്തോടൊപ്പം പരിശീലനംനേടി. ജെഇഇ മെയിൻറാങ്ക്: 110ഡേവിസ് എസ്.ജോൺ, ഓൾ ഇന്ത്യ റാങ്ക്  890, പ്ലസ്ടുപഠനത്തിനൊപ്പം ബ്രില്ല്യന്റിൽ ഓൺലൈനായി പരിശീലനംനേടി. ജെഇഇ മെയിന്‍ പരീക്ഷയില്‍ വിദേശ വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയിരുന്നു

 

കൂടാതെ അഖിലേന്ത്യാ തലത്തിൽ 5000റാങ്കിനുള്ളിൽ 78പേരും, 10,000 റാങ്കിനുള്ളിൽ 170-ലധികം വിദ്യാർത്ഥികളും ബ്രില്ല്യന്റിൽനിന്ന് ഇടംപിടിച്ചു. ഈവർഷം 850ഓളം വിദ്യാർത്ഥികൾ ഐ.ഐ.ടി പ്രവേശനത്തിന് യോഗ്യത നേടിയതോടെ  ജെഇഇ അഡ്വാന്‍സ്ഡില്‍  കേരളത്തില്‍  ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ച സ്ഥാപനമായി പാലാ ബ്രില്ല്യന്‍ഡ് സ്റ്റഡി സെന്‍റര്‍ മാറി. 

അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഒത്തൊരുമിച്ചുള്ള സഹകരണമാണ് ഈവലിയവിജയത്തിന് പിന്നിലെന്ന് ബ്രില്ല്യന്‍റ് സ്റ്റഡി സെന്‍റര്‍ ഡയറക്ടേഴ്സ് അറിയിക്കുകയും വിജയികളെ അനുമേദിക്കുകുയം ചെയ്തു. 

 

 

 

ENGLISH SUMMARY:

JEE Advanced 2026 results have made Pala Brilliant Study Centre a pride of Kerala, with six students securing ranks within the top thousand nationally. This remarkable achievement highlights the center's dedication to excellence in engineering entrance exam preparation.