ഫെഡറല്‍ ബാങ്ക് ലിമിറ്റഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനായി ഏലിയാസ് ജോര്‍ജിനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം ബാങ്കിന്റെ ബോര്‍ഡ് അംഗമായിരുന്നു.1982 ബാച്ചിലെ വിരമിച്ച ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (IAS) ഉദ്യോഗസ്ഥനാണ് ഏലിയാസ് ജോര്‍ജ്. കേരള സര്‍ക്കാരിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്.

 

2012 മുതല്‍ 2018 വരെ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. പദ്ധതി അംഗീകാര ഘട്ടം മുതല്‍ ആദ്യഘട്ട ഉദ്ഘാടനം വരെ കൊച്ചി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ കാലയളവില്‍ കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ആസൂത്രണം, രൂപകല്‍പന, ധനസമാഹരണം, അനുമതികള്‍ നേടല്‍ എന്നിവയിലും നിര്‍ണായക പങ്കുവഹിച്ചു.

 

വിരമിച്ച ശേഷം അഞ്ചുവര്‍ഷം KPMGയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഹെല്‍ത്ത് & ഗവണ്‍മെന്റ് വിഭാഗങ്ങളുടെ ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചു.

ENGLISH SUMMARY:

Elias George has been appointed as the Chairman of the Federal Bank Limited's Board of Directors for a term of three years. He is a retired Indian Administrative Service (IAS) officer with extensive experience in public administration and infrastructure development.