currency

ലാഭവിഹിതത്തിലൂടെ നിക്ഷേപകരെ വീണ്ടും ഞെട്ടിച്ച് ടെക്നോളജി, സയന്‍സ് കമ്പനിയായ 3എം യുഎസ്എയുടെ ഇന്ത്യന്‍ ഉപകമ്പനി 3എം ഇന്ത്യ. ഓഹരിയൊന്നിന് നാലാം പാദത്തിലെ അന്തിമ ലാഭവിഹിതമായി 160 രൂപയും സ്പെഷ്യല്‍ ലാഭവിഹിതമായി 346 രൂപയുമാണ് കമ്പനി പ്രഖ്യാപിച്ചത്. ഓഹരി ഉടമകള്‍ക്ക് 506 രൂപ ലാഭവിഹിതമായി ലഭിക്കും. 2026 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി– മാര്‍ച്ച് പാദഫലത്തിന് പിന്നാലെയാണ് കമ്പനി ലാഭവിഹിതം പ്രഖ്യാപിച്ചത്. 

അര്‍ഹരായ ഓഹരി ഉടമകളെ കണ്ടെത്താനുള്ള റെക്കോര്‍ഡ് തീയതി ജൂണ്‍ 17 ആണ്. ഈ തീയതിക്ക് മുന്‍പ് ഓഹരി വാങ്ങുന്നവര്‍ക്കാണ് ലാഭവിഹിതത്തിന് അര്‍ഹതയുണ്ടാവുക. ഓഗസ്റ്റില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം ഓഹരി ഉടമകളുടെ അംഗീകരത്തോടെയാകും ലാഭവിഹിതം നല്‍കുക. 

ലാഭവിഹിതം നോക്കി ഓഹരി വാങ്ങാന്‍ നോക്കുന്നവരാണെങ്കില്‍ അല്‍പമൊന്ന് വിയര്‍ക്കും. വെള്ളിയാഴ്ച 3.06 ശതമാനം നേട്ടത്തില്‍ 33,185 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഈ ഓഹരിവിലയില്‍ 3എം ഇന്ത്യയുടെ ഡിവിഡന്‍റ് യീല്‍ഡ് 1.61 ശതമാനാമണ്. 

ഇതാദ്യമായല്ല ഓഹരി ഇത്രയും വലിയ തുക ലാഭവിഹിതമായി നല്‍കുന്നത്. 2025 ജൂലൈയില്‍ കമ്പനി 535 രൂപ ലാഭവിഹിതം നല്‍കി. 2024 ജൂലൈയില്‍ 685 രൂപയാണ് കമ്പനി ലാഭവിഹിതം നല്‍കിയത്. 2022 നവമ്പറില്‍ 850 രൂപയാണ് കമ്പനി 850 രൂപ ലാഭവിഹിതം നല്‍കിയിട്ടുണ്ട്. 

കമ്പനിയുടെ ലാഭം 215 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തേക്കാള്‍ 202 ശതമാനം വര്‍ധനവാണിത്. മുൻവർഷത്തെ സമാനപാദത്തിൽ 71 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. കമ്പനിയുടെ വരുമാനം മുൻവർഷത്തേക്കാൾ 17 ശതമാനം വർധിച്ച് 1399 കോടി രൂപയിലെത്തി. 

ENGLISH SUMMARY:

3M India has announced a substantial dividend, surprising investors with ₹160 as a final dividend for the fourth quarter and an additional ₹346 as a special dividend, totaling ₹506 per share. This announcement comes after the company reported its financial results for the January-March quarter of the fiscal year 2026.