എന്‍ജിനീയറിങ് വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് മികവിനൊപ്പം പ്രായോഗിക പരിശീലനവും ഉറപ്പാക്കാന്‍ മിറ്റ്സ് എലിവേറ്റ് അറ്റ് ഹണ്ട്രഡ് എക്സ് പ്രോഗ്രാമുമായി മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് സയന്‍സ്. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ലേണിങ് സ്ഥാപനമായ ഹണ്ട്രഡ് എക്സ് സ്കൂളുമായി ചേര്‍ന്നാണ് പ്രോഗ്രാം അവതരിപ്പിക്കുന്നത്.

ഇതിനായി ധാരണാപത്രത്തില്‍ ഇരു സ്ഥാപനങ്ങളും ഒപ്പുവച്ചു. കംപ്യൂട്ടര്‍ സയന്‍സ്, എഐ, സൈബര്‍ സുരക്ഷ, എഐ ആന്‍ഡ് ഡേറ്റ സയന്‍സ് എന്നീ വിഭാഗങ്ങളില്‍ നിന്ന് 120 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം ലഭിക്കുക.