അവധിക്കാലം ആഘോഷമാക്കാന്‍ പുത്തന്‍ റൈഡുകളുമായി ഫാന്‍റസി പാര്‍ക്ക്. പൈററ്റ് ഷിപ്പ്, ബൗണ്‍സിങ് മെഷീന്‍, എനര്‍ജി സ്റ്റോം എന്നീ പുത്തന്‍ റൈഡുകളാണ് കുട്ടികളേയും മുതിര്‍ന്നവരേയും കാത്തിരിക്കുന്നത്. ഇവയ്ക്ക് പുറമേ, ഡ്രോപ്പ് റൈഡ്, ഫ്ലയിങ് ചെയര്‍, ഡ്രാഗണ്‍ കോസ്റ്റര്‍ പോലുള്ള ട്രെന്‍ഡിങ് റൈഡുകളുമുണ്ട്. കുറഞ്ഞ ചിലവില്‍ ആസ്വാദ്യകരമായ നിമിഷങ്ങള്‍ സമ്മാനിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫാന്‍റസി പാര്‍ക്ക് അധികൃതര്‍ അറിയിച്ചു.