പുതിയ അധ്യയന വർഷത്തിൽ ‘കോളജ് ടൂ പോയിന്റ് ഒ’ എന്ന നൂതന പഠനപദ്ധതി അവതരിപ്പിക്കുകയാണ് കൊമേഴ്‌സ് വിദ്യാഭ്യാസ രംഗത്ത് 16 വർഷത്തെ പാരമ്പര്യമുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സ് ലക്ഷ്യ. ആദ്യദിനം മുതൽ പ്രായോഗിക അറിവും ഇൻഡസ്ട്രി എക്സ്പോഷറും ഉറപ്പാക്കുന്നതാണ് പദ്ധതി. കഴിഞ്ഞ വർഷം മാത്രം 50-ലേറെ റാങ്കുകളാണ് വിവിധ പരീക്ഷകളിലായി ലക്ഷ്യയിലെ കുട്ടികൾ നേടിയത്.
കൃത്യമായ സ്റ്റഡി പ്ലാൻ, പ്രതിദിന നിരീക്ഷണം, പേഴ്സണൽ മെന്റർഷിപ്പ് എന്നിവയിലൂടെയാണ് മികച്ച നേട്ടങ്ങൾ ഇതുവരെ ഐ.ഐ.സി ലക്ഷ്യ സ്വന്തമാക്കിയത്. ഒന്നര ലക്ഷത്തിലധികം പൂർവ്വ വിദ്യാർഥികളുടെ കരുത്തിലാണ് ലക്ഷ്യയുടെ മുന്നേറ്റം. കഴിഞ്ഞ വർഷം മാത്രം 50-ലേറെ റാങ്കുകൾ സ്വന്തമാക്കിയ ലക്ഷ്യ, ഇതുവരെ 450-ൽ അധികം റാങ്കുകളാണ് നേടിയിട്ടുള്ളത്.
കൊച്ചി ഇടപ്പള്ളി, കോഴിക്കോട്, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുത്തൻ അർബൻ ക്യാമ്പസുകളിലാണ് പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുമ്പോൾ ലക്ഷ്യയുടെ പ്രവർത്തനംനൈപുണ്യ വികസന ക്ലാസുകളിലൂടെ വിദ്യാർഥികളെ തൊഴിൽ വിപണിക്ക് അനുയോജ്യമായ രീതിയിലാണ് ലക്ഷ്യ മാറ്റിയെടുക്കുന്നത്.
8 മുതൽ 12 ലക്ഷം രൂപ വരെ വാർഷിക ശമ്പളം ലഭിക്കാവുന്ന തൊഴിലവസരങ്ങളിലേക്ക് വിദ്യാർഥികളെ എത്തിക്കുക എന്നതിലാണ് ലക്ഷ്യ ഊന്നൽ നൽകുന്നത്