പാലക്കാട്ട് വര്‍ണ്ണക്കാഴ്ചകള്‍ ഒരുക്കി പുഷ്പമേള. അവധിക്കാലത്ത് കുട്ടികള്‍ക്കും ആസ്വദിക്കാവുന്ന തരത്തിലാണ് മലയാള മനോരമ കണ്‍സ്യൂമര്‍ ഫെസ്റ്റും പുഷ്പമേളയും ഒരുക്കിയിട്ടുള്ളത്.

 മഞ്ഞ് ഇറ്റുവീഴുന്ന പാതയിലൂടെയാണ് വര്‍ണങ്ങളുടെ ലോകത്തേക്ക് പ്രവേശനം. ചൂടുകാലത്ത് അകവും പുറവും തണുക്കുന്ന അനുഭവം. വ്യത്യസ്തങ്ങളായ പൂക്കളുടെയും ചെടികളുടെയും കാഴ്ചകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഓര്‍ക്കിഡ് പാര്‍ക്കും ബോണ്‍സായി പോയിന്‍റും എല്ലാം അതില്‍ ഉള്‍പ്പെടും. ഈ കാഴ്ചകള്‍ ആസ്വദിക്കാന്‍ പാലക്കാട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക്  നിരവധിപേരാണ് എത്തുന്നത്.വ്യത്യസ്ത ഇനങ്ങളില്‍ പെട്ട ചെടികളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. മിതമായ നിരക്കില്‍ ചെടികള്‍ വാങ്ങാം. പുഷ്പമേളയ്ക്ക് പുറമേ കുട്ടികള്‍ക്കായി എന്‍റര്‍ടൈന്‍മെന്‍റ് പോയിന്‍റ്, ഫുഡ് കോര്‍ട്ട്, ഷോപ്പിങ് സ്റ്റാളുകള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ദിവസവും വൈകിട്ട് കലാപരിപാടികളും ഉണ്ടാകും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് മുഖ്യപ്രായോജകര്‍.

 

 

ENGLISH SUMMARY:

Palakkad flower show is a vibrant exhibition, offering a colorful escape with diverse flowers and plants. This event, organized by Malayala Manorama, provides an enjoyable experience for families during holidays, featuring attractions like an orchid park and bonsai displays.